വയനാട് സമരപാതയിലേക്ക്...; പരിസ്ഥിതി കരടു വിജ്ഞാപനത്തിൽ പ്രതിഷേധം കനക്കുന്നു
text_fieldsസുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കാനുള്ള കരട് വിജ്ഞാപനം ജില്ലയിൽ സമരാഗ്നിക്ക് തിരികൊളുത്തും. ഈമാസം എട്ടിന് യു.ഡി.എഫ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു.
ഇതിനകം തന്നെ വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കരട് വിജ്ഞാപനത്തിനെതിരെ വലിയ പ്രക്ഷോഭത്തിനുള്ള സാധ്യതകൾ തെളിഞ്ഞതോടെ, വരുംദിവസങ്ങളിൽ ജില്ല വ്യത്യസ്ത സമരപരിപാടികൾക്ക് സാക്ഷിയാകും.
പ്രക്ഷോഭത്തിൽനിന്നു വിട്ടുനിന്നാൽ വരാൻപോകുന്ന തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന ഭീതിയിൽ രാഷ്ട്രീയ പാർട്ടികളും സജീവമാകും. വന്യജീവി സങ്കേതം അധികാരികൾ പറഞ്ഞതു പ്രകാരമാണെങ്കിൽ ഇപ്പോഴുള്ള കരട് വിജ്ഞാപനത്തിൽ വലിയ തിരുത്തലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിക്കുക.
സർവകക്ഷി യോഗത്തിെൻറ പ്രാധാന്യം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. സമരം ശക്തമാക്കാൻ തന്നെയാണ് യു.ഡി.എഫ് തീരുമാനം. ജില്ല പഞ്ചായത്ത് ശനിയാഴ്ച അടിയന്തര ബോർഡ് മീറ്റിങ് വിളിച്ചു കൂട്ടി കരടു വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കും.
വയനാടിെൻറ മൂന്നിലൊന്ന് ഭാഗം വനവത്കരിക്കപ്പെട്ടുപോകുന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹതയുണര്‍ത്തുന്നതായി യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. വിഷയത്തില്‍ ആവശ്യമായ പഠനമോ, ചര്‍ച്ചയോ നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്.
ജില്ലയിലെ എല്ലാ ജനങ്ങളും ഹർത്താലുമായി സഹകരിക്കണമെന്നും യു.ഡി.എഫ് ജില്ല ചെയര്മാന് പി.പി.എ. കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന് എന്നിവര്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

