Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightതൊഴിലുറപ്പ് പദ്ധതി:...

തൊഴിലുറപ്പ് പദ്ധതി: തൊഴില്‍ ദിനങ്ങൾ വർധിപ്പിക്കണം, കൂലി 400 രൂപയാക്കണം -രാഹുല്‍ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel
camera_alt

നെ​ന്മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി എം.​പി

Listen to this Article

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​മ​ഗ്ര ഗ്രാ​മീ​ണ വി​ക​സ​ന​ത്തി​നാ​യി വി​ഭാ​വ​ന ചെ​യ്ത മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ തൊ​ഴി​ല്‍ ദി​ന​ങ്ങ​ളും കൂ​ലി​യും വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി എം.​പി. നെ​ന്മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ലു​റ​പ്പ് കൂ​ലി 400 രൂ​പ​യാ​ക്കി ഉ​യ​ര്‍ത്താ​നും തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ക്കാ​നും കേ​ന്ദ്ര സ​ര്‍ക്കാ​റു​മാ​യി ച​ര്‍ച്ച ന​ട​ത്തും. സാ​മൂ​ഹി​ക ജീ​വി​ത മു​ന്നേ​റ്റ​ത്തി​ല്‍ വി​പ്ല​വം സൃ​ഷ്ടി​ച്ച പ​ദ്ധ​തി​യാ​ണ് ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി.

കാ​ര്‍ഷി​ക മേ​ഖ​ല ഉ​ൾ​പ്പെ​ടെ ഇ​ത​ര മേ​ഖ​ല​ക​ളി​ല്‍ കൂ​ടി പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തും. പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​നം കാ​ഴ്ച്ച​വെ​ച്ച നെ​ന്മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ രാ​ഹു​ല്‍ ഗാ​ന്ധി എം.​പി. അ​ഭി​ന​ന്ദി​ച്ചു. കോ​ളി​യാ​ടി പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ന്ന സം​ഗ​മ​ത്തി​ല്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നൂ​റ് തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ 60 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ര്‍ ഉ​ള്‍പ്പെ​ടെ 250 തൊ​ഴി​ലാ​ളി​ക​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം കൂ​ലി 400 രൂ​പ​യാ​ക്കി ഉ​യ​ര്‍ത്തു​ക, ജ​ന​റ​ല്‍ വി​ഭാ​ഗ​ങ്ങ​ള്‍ക്കും വ​ര്‍ഷം 200 തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ക, മെ​റ്റീ​രി​യ​ല്‍ വ​ര്‍ക്കു​ക​ളു​ടെ പ​ണം ഉ​ട​ന്‍ അ​നു​വ​ദി​ക്കു​ക, നെ​ല്‍കൃ​ഷി അ​ട​ക്ക​മു​ള്ള കാ​ര്‍ഷി​ക ജോ​ലി​ക​ളി​ലും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​ള്ള നി​വേ​ദ​നം തൊ​ഴി​ലാ​ളി​ക​ള്‍ എം.​പി​ക്കു കൈ​മാ​റി.

മ​ജീ​ഷ്യ​ന്‍ ജ​യ​ന്‍ ബ​ത്തേ​രി​യെ ആ​ദ​രി​ച്ചു. ഖു​തു​ബ് ബ​ത്തേ​രി ര​ചി​ച്ച പു​സ്ത​കം എം.​പി​ക്ക് കൈ​മാ​റി. ബ​ത്തേ​രി അ​സം​ഷ​ന്‍ എ.​യു.​പി. സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍ഥി അ​ശ്വി​ന്‍ വ​ര​ച്ച രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്രം എം.​പി​ക്ക് ന​ല്‍കി. കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി, ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ, നെ​ന്മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി​ജി ചെ​റു​തോ​ട്ടി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍പേ​ഴ്സ​ണ്‍ ജ​യ മു​ര​ളി, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍മാ​ന്‍ കെ.​വി. ശ​ശി, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍പേ​ഴ്സ​ൻ സു​ജാ​ത ഹ​രി​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍മാ​ന്‍ എ​ട​ക്ക​ല്‍ മോ​ഹ​ന​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സീ​ത വി​ജ​യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍, വാ​ര്‍ഡ് അം​ഗ​ങ്ങ​ളാ​യ പി.​ടി. ബേ​ബി, സൈ​സു​ന​ത്ത് നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employment guarantee schemeRahul Gandhi
News Summary - Employment Guarantee Scheme: wages should be increased to Rs 400 - Rahul Gandhi
Next Story