കരുതൽ മേഖല; ഫലപ്രദമായി ഇടപെടുമെന്ന് ബിഷപ്പുമാർ
text_fieldsബിഷപ്പുമാർക്ക് നൽകിയ സ്വീകരണ പരിപാടിയിൽ കേക്ക് മുറിക്കുന്നു
സുൽത്താൻ ബത്തേരി: ജില്ലയിൽ കർഷകർ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ കൂടെ പങ്ക് ചേരാൻ തയാറാവുമെന്നും കരുതൽ മേഖല വിഷയത്തിലും ഇടപെടുമെന്നും സുൽത്താൻ ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാർ തോമസും മാനന്തവാടി രൂപത സഹായ മെത്രാൻ അലക്സ് താരമംഗലവും പറഞ്ഞു.
ബത്തേരി മലങ്കര കത്തോലിക്കാ രൂപതയുടെ നേതൃത്വത്തിൽ സി.ബി.സി.ഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ജോസഫ് മാർ തോമസിനും, മാനന്തവാടി രൂപതയുടെ സഹായ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട അലക്സ് താരമംഗലത്തിനും നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, നഗരസഭ ചെയർമാൻ ടി.കെ. രമേശ്, വനിത വികസന കോർപറേഷൻ ചെയർപേഴ്സൻ കെ.സി. റോസക്കുട്ടി, വികാരി ജനറൽ ഫാ. തോമസ് കാഞ്ഞിര മുകളിൽ, ബെന്നി എടയത്ത്, പി.എം. ജോയ്, ഇ.ജെ. ബാബു, ഖാദർ പട്ടാമ്പി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

