രാസലഹരി ഉൽപന്നവുമായി പിടിയിൽ
text_fieldsഅക്ഷയ്, ചിങ്ലും കിം
സുൽത്താൻ ബത്തേരി: നിരോധിത മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട രാസലഹരി ഉൽപന്നവുമായി രണ്ടുപേർ പിടിയിൽ. നിയമാനുസൃത രേഖകളോ മെഡിക്കൽ ഓഫിസറുടെ കുറിപ്പടിയോ ഇല്ലാതെ കൈവശം സൂക്ഷിച്ച സ്പാസ്മോ-പ്രോക്സിവൻ പ്ലസ് ടാബ്ലറ്റുമായി മണിപ്പൂർ ചുരചന്തപൂരിലെ ചിങ്ലും കിം (27), കർണാടക ഹാസനിലെ ഡി. അക്ഷയ് (34) എന്നിവരെയാണ് തകരപ്പാടിയിൽ സുൽത്താൻ ബത്തേരി പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
കെ.എ. 09 എം.എച്ച് 5604 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരിൽനിന്ന് 19.32 ഗ്രാം ടാബ്ലറ്റ്സാണ് പിടിച്ചെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.