സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വീണ്ടും മയക്കുമരുന്നു വേട്ട. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട് വാവാട് കലരാന്തിരി മാനുപ്പുറം ആലപ്പുയിൽ വീട്ടിൽ പൊയിലിൽ മുഹമ്മദ് അലവി (23) ആണ് വെള്ളിയാഴ്ച പിടിയിലായത്. ഇയാളിൽനിന്ന് 2.95 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയും എം.ഡി.എം.എയുമായി യുവാവ് എക്സൈസിെൻറ പിടിയിലായിരുന്നു.