അപകടകരമായി കാർ ഓടിച്ചു, പൊലീസിനുനേരെ കൈയേറ്റം; യുവാക്കൾ പിടിയിൽ
text_fieldsഅജയ്, അമൽ തങ്കച്ചൻ
സുൽത്താൻ ബത്തേരി: രാത്രിയില്‍ അശ്രദ്ധമായി വാഹനം ഓടിച്ച് മറ്റു വാഹനങ്ങളെ ഇടിക്കുകയും തടയാന്‍ ചെന്ന പൊലീസുകാരനെ ആക്രമിക്കുകയും ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. മൂലങ്കാവ് കുപ്പാടി നേടിയാക്കല്‍ വീട്ടില്‍ അമല്‍ തങ്കച്ചന് (23), കുപ്പാടി വരണംകുടത്ത് വീട്ടില്‍ അജയ് (42) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. അജയ്നെതിരെ സംസ്ഥാനത്തുടനീളം എട്ട് കേസുകളുണ്ട്.
ആഗസ്റ്റ് 10ന് രാത്രിയാണ് സംഭവം. കോട്ടക്കുന്ന് ഭാഗത്ത് നിന്നും കാര്‍ അപകടകരമായ രൂപത്തിൽ ഓടിച്ചുവരുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാര്‍ ചുങ്കം ഭാഗത്ത് നിന്നും കാര്‍ കൈ കാണിച്ചു നിര്‍ത്തി. പേരും വിലാസവും ചോദിച്ച സമയത്ത് വാഹനം പെട്ടെന്ന് മുമ്പോട്ട് എടുത്ത് അതിവേഗത്തില്‍ ബീനാച്ചി ഭാഗത്തേക്ക് ഓടിച്ചു പോയി. ടൗണിലുണ്ടായിരുന്നവരും ഓട്ടോ ഡ്രൈവര്‍മാരും ഓടിയത് കൊണ്ടാണ് രക്ഷപ്പെട്ടത്.
ദൊട്ടപ്പന്‍കുളത്ത് വെച്ച് വിവിധ വാഹനങ്ങളില്‍ ഇടിച്ചു കാര്‍ നില്‍ക്കുകയായിരുന്നു. പിന്തുര്‍ന്നിരുന്ന പൊലീസും നാട്ടുകാരും അടുത്തെത്തിയപ്പോള്‍ അമല്‍ തങ്കച്ചനും അജയും വാഹനത്തില്‍നിന്ന് പുറത്തിറങ്ങി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കൈയേറ്റം ചെയ്തു. പൊലീസ് ബലപ്രയോഗത്തിലുടെ ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ച് രക്ത പരിശോധന നടത്തി. ആശുപത്രിയില്‍ എത്തിയും യുവാക്കള്‍ അക്രമം തുടർന്നു. ഇവരുടെ കെ.എല്‍. 43 ഡി 1641 കാര്‍ കസ്റ്റഡിയിലെടുത്തു.

