പുള്ളിമാനെന്താ ടെക്സറ്റൈൽസിൽ കാര്യം!
text_fieldsടെക്സ്റ്റൈൽസ് ഷോപ്പിലേക്ക് ഓടി കയറുന്ന പുള്ളിമാൻ
സുൽത്താൻ ബത്തേരി: തെരുവുനായ്ക്കളിൽ നിന്നും രക്ഷനേടാൻ തുണിക്കടയിലേക്ക് ഓടിക്കയറി പുള്ളിമാൻ. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ബത്തേരിക്കടുത്ത ദൊട്ടപ്പൻകുളത്തെ ടെക്സ്റ്റൈൽസ് ഷോപ്പിലേക്ക് പുള്ളിമാൻ ഓടിക്കയറിയത്.
മാൻ കടയിലേക്ക് കയറിയതോടെ തെരുവ് നായ്ക്കൾ പിന്തിരിഞ്ഞു പോകുന്നത് സമീപത്തെ സി.സി.ടി.വികളിൽ പതിഞ്ഞിട്ടുണ്ട്. ടെക്സ്റ്റൈൽസിന് അകത്തെത്തിയ പുള്ളിമാനെ വനം വകുപ്പ് ജീവനക്കാരെത്തി വലയിലാക്കി കൊണ്ടുപോയി. സമീപത്തെ ബീനാച്ചി എസ്റ്റേറ്റിൽ നിന്നോ കട്ടയാട് വനത്തിൽ നിന്നോ ആയിരിക്കാം മാൻ എത്തിയതെന്നാണ് കരുതുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

