Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ബത്തേരി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്​

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ബത്തേരി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്​
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ 15 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്. ഏ​ഴ് ഡ്രൈ​വ​ർ​മാ​ർ, അ​ഞ്ച് ക​ണ്ട​ക്ട​ർ​മാ​ർ, മൂ​ന്ന് മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രി​ൽ മി​ക്ക​വ​രും വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള സ​ർ​വി​സു​ക​ളെ ഇ​ത് കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള സ​ർ​വി​സ് ക​ർ​ണാ​ട​ക അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ നി​ർ​ത്തി. ഉ​ച്ച​ക്ക് ബ​ത്തേ​രി ഡി​പ്പോ​യി​ൽ​നി​ന്ന്​ യാ​ത്ര ആ​രം​ഭി​ച്ച് കോ​ഴി​ക്കോ​ട് എ​ത്തി തി​രി​ച്ച് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന സ​ർ​വി​സാ​ണ് നി​ർ​ത്തി​യ​ത്. കു​ട്ട, ഗോ​ണി​ക്കു​പ്പ വ​ഴി​യാ​ണ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ എ​ത്തി​യ​പ്പോ​ൾ ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ എ​ന്നി​വ​രോ​ടും ആ​ർ.​ടി.​പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ ക​ല​ക്​​ഷ​ൻ തീ​രെ കു​റ​ഞ്ഞെ​ന്നും അ​തി​നാ​ലാ​ണ് ഈ ​മാ​സം 30 വ​രെ സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​ന്ന​തെ​ന്നും കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sultan batheryksrtc​Covid 19
News Summary - Covid to 15 employees of KSRTC Bathery Depot
Next Story