സർവജന സ്കൂളിൽ നിന്ന് ആദിവാസി വിദ്യാർഥിക്ക് ടി.സി നൽകിയത് വിവാദത്തിൽ
text_fieldsസുൽത്താൻ ബത്തേരി: സർവജന സ്കൂളിൽ നിന്ന് ആദിവാസി വിദ്യാർഥിക്ക് ടി.സി കൊടുത്തത് വിവാദമാകുന്നു. ഇവിടത്തെ പ്ലസ് ടു സയൻസിലായിരുന്നു പൊൻകുഴി കാട്ടുനായ്ക്കകോളനിയിലെ പി.എസ്. മണി പഠിച്ചിരുന്നത്. കഴിഞ്ഞ മാസമാണ് സ്കൂളിൽനിന്ന് ടി.സി കൊടുത്തത്.
സയൻസ് ആയതിനാൽ മണിക്ക് പഠിക്കാൻ പ്രയാസമായിരിക്കുമെന് അധ്യാപകർ രക്ഷിതാക്കളോട് പറഞ്ഞെന്നാണ് ആരോപണം. നൂറു ശതമാനം വിജയമുറപ്പിക്കാനാണ് അധികൃതർ ടി.സി കൊടുത്തതെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ, മണിയും രക്ഷിതാക്കളും ആവശ്യപ്പെട്ടതു കൊണ്ടാണ് ടി.സി കൊടുത്തതെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. മണിയിപ്പോൾ സുൽത്താൻ ബത്തേരിയിലെ പാരലൽ കോളജിൽ പ്ലസ് വണിന് ചേർന്നിരിക്കുകയാണ്.

