ബസുകളിൽ മോഷണം വർധിക്കുന്നതായി പരാതി
text_fieldsrepresentational image
സുൽത്താൻ ബത്തേരി: ബസുകളിൽ കയറി മോഷണം നടത്തുന്നവർ സുൽത്താൻ ബത്തേരി മേഖലയിൽ വർധിച്ചതായി ആക്ഷേപം. പഴ്സും ആഭരണങ്ങളും നിരവധി ആളുകൾക്ക് നഷ്ടപ്പെട്ടു. നഗരത്തിൽ തിരക്കുള്ള ഭാഗങ്ങളിലും മോഷ്ടാക്കൾ തമ്പടിക്കുന്നുണ്ട്.
കല്ലൂർ, പുൽപള്ളി റൂട്ടിലെ ബസുകളിൽ പോക്കറ്റടിക്കാർ കൂടുന്നതായി പരാതിയുണ്ട്. ഇതേ കുറ്റത്തിന് ജയിലിൽ കിടന്നിട്ടുള്ള പുൽപള്ളി സ്വദേശിയായ യുവാവ് ചില ബസുകളിൽ സ്ഥിരം യാത്രക്കാരനാകുന്നു. പഴയ ബസ്സ്റ്റാൻഡിലും ഇത്തരക്കാരെ കാണാം. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

