അരിവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് തുടക്കം: നിർമാണോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു
text_fieldsഅരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിർമാണോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു
സുൽത്താൻ ബത്തേരി: അരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിർമാണോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പാടങ്ങളെ കൃഷിയോഗ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജലവിഭവ വകുപ്പ് കൃഷി വകുപ്പുമായി സഹകരിച്ച് കൃഷിക്ക് ആവശ്യമായ ജലസേചനം ഒരുക്കിക്കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
2024ഓടെ എല്ലാ പഞ്ചായത്തുകളിലെയും വീടുകളിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ 75 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് ആവശ്യമായ ജലസേചനം ഒരുക്കാൻ കഴിയും.
സമീപ പ്രദേശത്തെ കൃഷിക്കുകൂടി ഗുണപ്രദമാകുംവിധം കനാലിന്‍റെ ജലസംഭരണശേഷി വർധിപ്പിക്കുന്നതിന് 20 ലക്ഷം രൂപ അധികമായി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സൂപ്രണ്ടിങ് എൻജിനീയർ എം.കെ. മനോജ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാഹുൽ ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. അരിവയല്‍, നെല്ലിക്കണ്ടം പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്‍റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി ജലവിഭവ വകുപ്പ് വിഭാവനംചെയ്ത പദ്ധതിയാണ് അരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. വെള്ളം പമ്പ് ചെയ്ത് പൈപ്പ് ലൈനിലൂടെ ടാങ്കിലേക്ക് എത്തിച്ച് കോൺക്രീറ്റ് കനാൽ മുഖേന 50 ഹെക്ടറോളം സ്ഥലത്ത് നെൽകൃഷിയും 20 ഹെക്ടറോളം ഭൂമിയിൽ മറ്റ് കൃഷിയും ചെയ്യാൻ ഉതകുന്നവിധത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ. വിനയൻ, പൂതാടി പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി സാബു, ബ്ലോക്ക് പഞ്ചായത്ത് മെംബർ ലത ശശി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി. വാസുദേവൻ, വാർഡ് മെംബർമാരായ സുനിഷ മധുസൂദനൻ, ധന്യ സാബു, ശാരദ മണി, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയർ പി.പി. ഷൈലിമോൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

