മുത്തങ്ങയിൽ ബസിൽനിന്ന് കഞ്ചാവ് പിടികൂടി
text_fieldsrepresentational image
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസിൽനിന്ന് 4.243 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ മുത്തങ്ങയിലെത്തിയ ബംഗളൂരു-സുൽത്താൻ ബത്തേരി സൂപ്പർ ഡീലക്സ് കെ.എസ്.ആർ.ടി.സി ബസിൽനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ബാഗിൽ മൂന്നു കവറുകളിലായി പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പരിശോധനക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷഫീഖ്, പ്രിവന്‍റിവ് ഓഫിസർ കെ.വി. വിജയകുമാർ, എം.ബി. ഹരിദാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.ഇ. ചാൾസ് കുട്ടി, വി.ബി. നിഷാദ്, എം. അനിത, കെ.എം. സിത്താര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

