Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ യാത്രാനിരക്ക് തൽക്കാലം കൂട്ടില്ല; 12ന് ​ച​ർ​ച്ച​യെ​ന്ന് ബ​സുട​മ​ക​ൾ

text_fields
bookmark_border
വിദ്യാർഥികളുടെ യാത്രാനിരക്ക് തൽക്കാലം കൂട്ടില്ല; 12ന് ​ച​ർ​ച്ച​യെ​ന്ന് ബ​സുട​മ​ക​ൾ
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നു​ള്ള ബ​സു​ട​മ​ക​ളു​ടെ നീ​ക്കം ത​ൽ​ക്കാ​ലം വേ​ണ്ടെ​ന്നു​വ​ച്ചു. ആ​ർ.​ടി.​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ബു​ധ​നാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഈ ​തീ​രു​മാ​നം. അ​തേ​സ​മ​യം, ജൂ​ൺ 12ന് ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ച​ർ​ച്ച​യി​ലെ തീ​രു​മാ​നം അ​നു​സ​രി​ച്ച് ചെ​റി​യ രീ​തി​യി​ൽ വ​ർ​ധ​ന​വ് ന​ട​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബ​സ്സു​ട​മ​ക​ൾ.

ജൂ​ൺ ഒ​ന്ന് മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര നി​ര​ക്കി​ൽ ഒ​രു രൂ​പ വ​ർ​ധ​ന​വ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​ത​നു​സ​രി​ച്ച് എ​ല്ലാ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും അ​റി​യി​പ്പ് കൊ​ടു​ക്കു​ക​യും ചെ​യ്തു.

ക​ണ്ട​ക്ട​ർ​മാ​ർ വി​ദ്യാ​ർ​ഥി​ക​ളോ​ട് കൂ​ടു​ത​ൽ ചാ​ർ​ജ് ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​വു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ചി​ല ര​ക്ഷി​താ​ക്ക​ളും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നു. ആ​ർ.​ടി.​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി​യും ചെ​ന്നു. ഇ​തോ​ടെ​യാ​ണ് ക​ല​ക്ട​റേ​റ്റി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന​ത്.

രൂ​ക്ഷ​മാ​യ ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​വും സ്പെ​യ​ർ പാ​ർ​ട്‌​സു​ക​ളു​ടെ വി​ല​വ​ർ​ധ​ന​വു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ബ​സ്സു​ട​മ​ക​ൾ പ​റ​യു​ന്നു. ചി​ല ജി​ല്ല​ക​ളി​ൽ സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ച്ച​തി​ലും കൂ​ടു​ത​ൽ ചാ​ർ​ജ് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ടു​ക്കു​ന്നു​ണ്ടെ​ന്നും ബ​സ്സു​ട​മ പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ കൂ​ട്ടാ​യ ച​ർ​ച്ച ന​ട​ത്തി സ​മ​വാ​യ​ത്തി​ലെ​ത്തി​യാ​ണ് ഈ ​വ​ർ​ധ​ന​വെ​ന്നും ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

ബു​ധ​നാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​യി​ൽ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. ഹ​രി​ദാ​സ്, ര​ഞ്ജി​ത്ത് റാം, ​പി.​കെ. രാ​ജ​ശേ​ഖ​ര​ൻ, ന​ജ്‌​മു​ദ്ദീ​ൻ, സി.​എ. മാ​ത്യു, ജോ​ർ​ജ്ജ് പു​ൽ​പ്പാ​റ, ക​രിം എ​ന്നി​വ​രും വി​ദ്യാ​ർ​ഥി യു​നി​യ​ന് വേ​ണ്ടി ആ​ദ​ർ​ശ് (എ​സ്.​എ​ഫ്.​ഐ), മു​ബ​ഷി​ർ (എം.​എ​സ്.​എ​ഫ്), അ​സ്‍ലം (കെ.​എ​സ്.​യു), അ​തു​ൽ​ദാ​സ് (എ.​ബി.​വി.​പി) എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private BusBus ownersStudent faresKerala
News Summary - Bus owners say student fares will not be increased for the time being; discussions to be held on the 12th
Next Story