Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പകൽ അടച്ചിട്ട വീടുകളിൽ മോഷണം; നാലുപേർ പിടിയിൽ

text_fields
bookmark_border
Burglary case
cancel
Listen to this Article

സുൽത്താൻ ബത്തേരി: അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നവർ സുൽത്താൻ ബത്തേരി പൊലീസിന്റെ പിടിയിൽ.

അസം സ്വദേശികളായ ദുലാൽ അലി (23), ഇനാൽഹഖ് (25), നൂർജമാൽ അലി (23), മൊഹിജാൽ ഇസ്ലാം (22) എന്നിവരാണ് പിടിയിലായത്. പുൽപള്ളി, നൂൽപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏപ്രിലിൽ നടന്ന മോഷണ കേസുകളിൽ ഇവർക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. പ്രതികളെ അസം, അരുണാചൽ സംസ്ഥാനങ്ങളിൽനിന്ന് സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

പകലാണ് സംഘം മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ശേഷം പ്രതികൾ അസമിലേക്ക് മടങ്ങി. സി.സി.ടി.വി ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെയുമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Burglary in closed houses; Four people are under arrest
Next Story