Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightരോഗികളെ സഹായിക്കാൻ...

രോഗികളെ സഹായിക്കാൻ മത്സ്യ ചലഞ്ചുമായി ബ്ലോക്ക് പഞ്ചായത്ത് അംഗം

text_fields
bookmark_border
fish challenge
cancel
camera_alt

സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​മ്മാ​യി​പ്പാ​ല​ത്തെ മത്സ്യ കച്ചവടം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വൃ​ക്ക, അ​ർ​ബു​ദ, കോ​വി​ഡ് രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ മ​ത്സ്യ ച​ല​ഞ്ചു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം. സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​മ്പു​കു​ത്തി ഡി​വി​ഷ​നി​ലെ പി.​കെ. സ​ത്താ​റാ​ണ് വ്യ​ത്യ​സ്ത ആ​ശ​യ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. ആ​ദ്യ ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച 80,000 രൂ​പ​യു​ടെ മ​ത്സ്യ​മാ​ണ് വി​ൽ​പ​ന​ക്ക് എ​ത്തി​ച്ച​ത്. ഇ​തി​ൽ​നി​ന്നു​ള്ള ലാ​ഭം ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​കു​ന്ന രോ​ഗി​ക്ക് ന​ൽ​കി.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്ക​ടു​ത്ത് അ​മ്മാ​യി​പ്പാ​ല​ത്താ​ണ് മ​ത്സ്യ വി​ൽ​പ​ന ന​ട​ത്തി​യ​ത്. ചെ​റി​യ ലാ​ഭ​ത്തി​ലാ​യി​രു​ന്നു വി​ൽ​പ​ന. ചി​ല ഉ​പ​ഭോ​ക്താ​ക്ക​ൾ ബാ​ക്കി തു​ക വാ​ങ്ങാ​തെ സ​ഹാ​യി​ച്ചു​വെ​ന്ന് പി.​കെ. സ​ത്താ​ർ പ​റ​ഞ്ഞു. ക​ച്ച​വ​ട​ത്തി​ൽ സ​ഹാ​യി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ൾ കൂ​ലി​യും വാ​ങ്ങി​യി​ല്ല.

നാ​ല് അ​ർ​ബു​ദ രോ​ഗി​ക​ളും ര​ണ്ട് വൃ​ക്ക​രോ​ഗി​ക​ളും കോ​വി​ഡ് ബാ​ധി​ച്ച ഏ​താ​നും പേ​രും അ​മ്പു​കു​ത്തി ഡി​വി​ഷ​നി​ൽ സ​ഹാ​യം പ്ര​തീ​ക്ഷി​ച്ചു ക​ഴി​യു​ന്ന​വ​രാ​ണ്. ഇ​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് മ​ത്സ്യ ച​ല​ഞ്ച് ന​ട​ത്തി​യ​ത്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും ക​ച്ച​വ​ടം തു​ട​രാ​നാ​ണ് തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helping covid patientsfish challenge
News Summary - Block panchayat member with fish challenge to help patients
Next Story