മുത്തങ്ങയിൽ ഒന്നര കോടിയുടെ നിരോധിത പാൻമസാല പിടികൂടി
text_fieldsസുൽത്താൻ ബത്തേരി: ബംഗളൂരുവിൽനിന്നു തിരൂരിലേക്ക് പോകുന്ന ചരക്കുലോറിയിൽനിന്ന് ഒന്നര കോടിയുടെ ഹാൻസ് പിടികൂടി. തിരൂർ സ്വദേശി സിറാജുദ്ദീൻ (34), കർണാടക സ്വദേശികളായ ധനേഷ് (32), ബജാദ് പാഷ (30) എന്നിവരെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഹാൻസ് കണ്ടെത്തിയത്. 140 ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. അടുത്തിടെ ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ പാൻമസാല വേട്ടയാണിത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജുനൈദ്, ഇൻസ്പെക്ടർ കെ.പി. ഹരികുമാർ, പ്രിവൻറിവ് ഓഫിസർ എം.വി. ഹരിദാസൻ, സുരേഷ്, എം.ജെ. ജോമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പാൻമസാലയും പ്രതികളെയും സുൽത്താൻ ബത്തേരി പൊലീസിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

