Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightബം​ഗ​ളൂ​രു-​മൈ​സൂ​രു...

ബം​ഗ​ളൂ​രു-​മൈ​സൂ​രു എ​ക്സ്പ്ര​സ് ഹൈ​വേ: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ന്ന് എം.​പി

text_fields
bookmark_border
express highway
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബം​ഗ​ളൂ​രു-​മൈ​സൂ​രു എ​ക്സ്പ്ര​സ് ഹൈ​വേ​യു​മാ​യി കോ​യ​മ്പ​ത്തൂ​രി​നെ​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യേയും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് മൈ​സൂ​രു എം.​പി പ്ര​താ​പ് സിം​ഹ അ​റി​യി​ച്ചു. എം.​പി​യു​മാ​യി ബി.​ജെ.​പി വ​യ​നാ​ട് ജി​ല്ല ഭാ​ര​വാ​ഹി​ക​ളും നീ​ല​ഗി​രി വ​യ​നാ​ട് എ​ൻ.​എ​ച്ച് ആ​ൻ​ഡ് റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്‌.

എ​ക്സ്പ്ര​സ് ഹൈ​വേ​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത​മ​ന്ത്രി നി​തിൻ ഗ​ഡ്ക​രി പു​തി​യ പാ​ത കേ​ര​ള​വും ത​മി​ഴ്നാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. അ​തി​വേ​ഗ പാ​ത സു​ൽ​ത്താ​ൻ ബ​ത്തേ​രി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും പ്ര​താ​പ് സിം​ഹ എം.​പി അ​റി​യി​ച്ചു.

ച​ർ​ച്ച​യി​ൽ ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​പി. മ​ധു, ജി​ല്ല വൈ​സ്‌ പ്ര​സി​ഡ​ന്റ് പ്ര​ശാ​ന്ത്‌ മ​ല​വ​യ​ൽ, ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ക​ർ​ണാ​ട​ക സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​നി​ൽ തോ​മ​സ്, നീ​ല​ഗി​രി വ​യ​നാ​ട് എ​ൻ.​എ​ച്ച് ആ​ൻ​ഡ് റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മിറ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, പോ​ൾ മാ​ത്യൂ​സ്, സി. ​അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sulthan BatheryExpress highwayBangalore-Mysore
News Summary - Bangalore-Mysore Express Highway-action taken to connect Sultan Bathery
Next Story