
representative image
യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; വനം ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsസുൽത്താൻ ബത്തേരി: ചന്ദനമോഷണക്കുറ്റം ചുമത്തി ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. താമരശ്ശേരി റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.എസ്. വേണുവിനെയാണ് സസ്പെൻഡ് ചെയ്തത്.
കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി.കെ. വിനോദ് കുമാറാണ് നടപടി എടുത്തത്. പഴൂർ കണ്ണങ്കോട് കാടംകൊല്ലി കോളനിയിലെ സുഭാഷിെൻറ വാഹനത്തിൽ ചന്ദനത്തടികൾ ഒളിപ്പിച്ചുവെച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനാണ് നടപടി.
ഈ കേസിൽ കുട്ടൻ എന്ന യുവാവ് നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ മൊഴി വേണുവിനെതിരായിരുന്നു. തുടർന്ന് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് വയനാട് വൈൽഡ് ലൈഫ് വാർഡന് കൈമാറി.
കഴിഞ്ഞ ആഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം. സുഭാഷിെൻറ വാഹനത്തിൽനിന്ന് രണ്ട് ചന്ദനമുട്ടികൾ വനംവകുപ്പ് കണ്ടെടുത്തിരുന്നു. സുഭാഷിനെതിരെ വനംവകുപ്പ് കേസെടുത്തു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു.
തുടർന്നാണ് കൂടുതൽ അന്വേഷണം നടത്താൻ വനംവകുപ്പ് നിർബന്ധിതമായത്. വേണുവിന് സുഭാഷിനോടുള്ള മുൻ വൈരാഗ്യമാണ് കള്ളക്കേസിൽ പെടുത്താനുള്ള നീക്കത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
