പൊലീസിനുനേരെ ആക്രമണം: മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsപൊലീസിനെ ആക്രമിച്ചതിന് പിടിയിലായവർ
സുൽത്താൻബത്തേരി: വാഹനാപകട വിവരം അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. സ്റ്റേഷനിലെ എ.എസ്.ഐ തങ്കൻ (45), പൊലീസ് ഡ്രൈവർ അനിഷ് (34) എന്നിവർക്ക് പരിക്കേറ്റു. പൊലിസ് വാഹനത്തിന്റെ ചില്ലും തകർത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 9.30 ഓടെ ബീനാച്ചി പൂതിക്കാട് ജങ്ഷനിലാണ് സംഭവം. എ.എസ്.ഐയുടെ മുകൾ നിരയിലെ മുൻപല്ല് ആക്രമണത്തിൽ നഷ്ടമായി. ഡ്രൈവറുടെ വലതു കൈപ്പത്തിക്ക് പൊട്ടൽ സംഭവിച്ചു. സംഭവത്തിൽ മന്തണ്ടിക്കുന്ന് സ്വദേശികളായ കല്ലംകുളങ്ങര രഞ്ജു (32), ചെമ്മിക്കാട്ടിൽ കിരൺ ജോയി (23), ബീനാച്ചി പൂതിക്കാട് പാങ്ങോട്ട് ധനുഷ് (27) എന്നിവരെ അറസ്റ്റ് ചെയ്തു. പി.ഡി.പി.പി ആക്ട് അടക്കം ഗുരുതര സ്വഭാവമുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

