Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുല്‍പള്ളിയില്‍ അടച്ചിട്ട വീട്ടില്‍ വീണ്ടും മോഷണം

text_fields
bookmark_border
പുല്‍പള്ളിയില്‍ അടച്ചിട്ട വീട്ടില്‍ വീണ്ടും മോഷണം
cancel
camera_alt

മോഷണം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു

പുല്‍പള്ളി: അടച്ചിട്ട വീട്ടിൽ വീണ്ടും മോഷണം. എരിയപ്പള്ളി വൈറ്റ് ഹൗസിൽ ആചാര്യയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾ തുണിയിൽ മറച്ചുകെട്ടിയാണ് മോഷ്​ടാവ് വീട്ടിനുള്ളിൽ കയറിയത്.

കമ്പ്യൂട്ടറി​െൻറ ഹാർഡ് ഡിസ്ക്കും അപഹരിച്ചു. തുണികളടക്കം വാരിവലിച്ചിട്ട നിലയിലാണ്. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്ച മുമ്പ് സുരഭിക്കവല പാലറക്കല്‍ ജോഷിയുടെ വീട്ടിലും മോഷണം നടന്നിരുന്നു.

അലമാരയിലുണ്ടായിരുന്ന നാലുപവന്‍ സ്വര്‍ണാഭരണങ്ങൾ, ലാപ്‌ടോപ് ഉള്‍പ്പെടെ മോഷണം പോയി. മോഷണത്തിനുപിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. തുടർച്ചയായ മോഷണങ്ങൾ പൊലീസിനും തലവേദന സൃഷ്​ടിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Another burglary at a locked house in Pulpally
Next Story