കൊളഗപ്പാറയിൽ കാറും ഒമ്നിവാനും കൂട്ടിയിടിച്ച് ഒമ്പതു പേർക്ക് പരിക്ക്
text_fieldsദേശീയപാത 766ൽ കൊളഗപ്പാറ എക്സ് സര്‍വിസ്മെൻ കോളനിക്ക് സമീപം കൂട്ടിയിടിച്ച കാറും ഒമ്നിയും
സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ കൊളഗപ്പാറ എക്സ് സര്‍വിസ്മെൻ കോളനിക്ക് സമീപം ആള്‍ട്ടോ കാറും ഒമ്നിയും കൂട്ടിയിടിച്ച് ഒമ്പതുപേര്‍ക്ക് പരിക്കേറ്റു.
കാറിൽ സഞ്ചരിച്ചിരുന്ന അമ്പലവയൽ കളത്തുവയൽ എടാശ്ശേരി തോട്ടത്തിൽ ബിനു അഗസ്റ്റിൻ (42), ഭാര്യ ഷെറിൻ (35), മക്കളായ എഫ്രിൻ (3), എൽഡ്രിൻ (6), എയ്ബൽ (9) എന്നിവർക്കും, ഒമ്നി വാനിൽ സഞ്ചരിച്ചിരുന്ന ബത്തേരി കുപ്പാടി സ്വദേശി നാട്ടുകല്ലുങ്കൽ ഉസ്മാൻ (59), സഹയാത്രികരായ ഉമ്മർ (59), മാർട്ടിൻ (48), രാജു (42) എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സാരമായി പരിക്കേറ്റ എയ്ബലിനെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന ഒമ്നിയും കൊളഗപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപെട്ടത്. ഒമ്നി വാനിൽ ഉണ്ടായിരുന്ന രണ്ട് പേരെ സുൽത്താൻ ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്സാണ് രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

