Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറിൽ കടത്തുകയായിരുന്ന മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
സുൽത്താൻബത്തേരി: ബുധനാഴ്ച വൈകീട്ട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബംഗളൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന കാറിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കുമരുന്നായ 53.900 ഗ്രാം മെത്താഫിറ്റാമിൻ പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്പ്രയിൽ മുഹമ്മദ് ആഷിക്കിനെ (29) അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷിന്റെനേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, പി.ടി. സജിമോൻ, പ്രിവന്റിവ് ഓഫിസർമാരായ എ.എസ്. അനീഷ്, പി.ആർ. വിനോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ബിനു, വൈശാഖ്, സിബിജ, ഷൈനി എന്നിവരും ഉണ്ടായിരുന്നു.
Next Story

