സ്കൂട്ടർ അപകടത്തിൽ വിദ്യാർഥി മരിച്ചു
text_fieldsപവിഷ്
ഗൂഡല്ലൂർ: സ്കൂട്ടർ ചുമരിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഗൂഡല്ലൂർ ഡി എസ്. പി ഓഫിസിലെ ഹെഡ്കോസ്റ്റബിൾ മുകുന്ദന്റെ മകനും പ്ലസ് ടു വിദ്യാർഥിയുമായ പവിഷാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഞ്ജയ് (17),ഖാലീദ്(17),സന്തോഷ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച നടുഗൂഡല്ലൂർ ഭാഗത്താണ് അപകടം. നാലുപേരാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്. മേലെ ഗൂഡല്ലൂരിൽ നിന്ന് നടുഗൂഡല്ലൂർ വഴി വരുമ്പോൾ സ്വകാര്യമില്ലിന് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ ചുമരിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ പവിഷ് മരണപ്പെട്ടു.

