സഹപാഠിക്ക് വീട് നിർമിക്കാനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു
text_fieldsമാനന്തവാടി: പ്രളയക്കെടുതിയിൽ തകർന്ന സഹപാഠിയുടെ വീട് പുനർനിർമിക്കാനെത്തിയ എൻ.എസ്.എസ് വളൻറിയർ പുഴയിൽ മുങ്ങി മരിച്ചു. പനമരം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു കോമേഴ്സ് വിദ്യാർഥി എടത്തുംകുന്ന് ഏഴാംകുന്നത്ത് ശശിധരെൻറ മകൻ വൈഷ്ണവാണ് (17) വ്യാഴാഴ്ച മരിച്ചത്.
വാകയാട് പൊയിൽ സുരേഷിെൻറ വീടിെൻറ പ്രവൃത്തി നടക്കുന്നതിനിടെ പനമരം മാതോത്ത്പൊയിൽ തൂക്കുപാലത്തിന് സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഉച്ചഭക്ഷണശേഷം വിശ്രമിക്കുന്നതിനിടെയാണ് കൂടെയുള്ള ഏഴ് വിദ്യാർഥികൾക്കൊപ്പം 400ഒാളം മീറ്റർ അകലെയുള്ള പുഴയിലേക്ക് പോയത്. നീന്താൻ ശ്രമിച്ചതോടെ അപകടത്തിൽപെടുകയായിരുന്നു. മാതാവ്: സ്മിത. സഹോദരൻ: വൈശാഖ്.
