സംസ്ഥാന പ്രവൃത്തി പരിചയമേള; മുട്ടിൽ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിന് നേട്ടം
text_fieldsകൽപറ്റ: പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം സ്പെഷൽ സ്കൂൾ വിഭാഗം പ്രവൃത്തി പരിചയമേള തത്സമയ നിർമാണ മത്സരത്തിൽ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും രണ്ടു മൂന്നാം സ്ഥാനവും ഉൾപ്പെടെ 30 എ ഗ്രേഡുകൾ മുട്ടിൽ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിന്. സി. ചിന്നു (ഫ്ലവർ മേക്കിങ് -ഹൈസ്കൂൾ), സന ഫാത്തിമ (ഗാർമെന്റ് മേക്കിങ് -യു.പി), നിയ ഫാത്തിമ (പാഴ് വസ്തുക്കൾക്കൊണ്ടുള്ള ഉൽപന്ന നിർമാണം -യു.പി) എന്നിവരാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്.
യു.പി വിഭാഗം പേപ്പർ ക്രാഫ്റ്റിൽ മുഹമ്മദ് മിഥ് ലാജിനാണ് രണ്ടാം സ്ഥാനം. കോക്കനട്ട് ഷെൽവർക്ക്, വുഡ് കാർവിങ് ഇനങ്ങളിൽ അമീനുൽ ഇഫ്ഷാൻ, ആർ. രൻജിത എന്നിവർ മൂന്നാം സ്ഥാനവും നേടി. മികവ് പുലർത്തിയവരെ ഡബ്ല്യു.എം.ഒ സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി അഭിനന്ദിച്ചു. സ്കൂളിൽ നടന്ന ആദരിക്കൽ ചടങ്ങ് പ്രധാനാധ്യാപകൻ ഇ.ടി. റിഷാദ് ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റന്റ് പി.യു. റിജുല, പി.കെ. സുമയ്യ ടീച്ചർ എന്നിവർ ഉപഹാരം വിതരണം ചെയ്തു. പി. നുഹ്മാൻ, കെ.കെ. റഫീഖ്, ഒ. ഷാമില, ടി. ജീജ, പി.എം. ജാസ്മിൻ, വി.എച്ച്. അബ്ദു, എം. ഷംസുദ്ദീൻ, ഇ.കെ. സക്കീന, സി. ജംഷീന, സ്കൂൾ ലീഡർ ഷമ്മാസ് അലി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എ. സുബൈദ സ്വാഗതവും ക്രാഫ്റ്റ് അധ്യാപിക തൻഷീന അബ്ദുല്ല നന്ദിയും പറഞ്ഞു.
സംസ്ഥാന ശാസ്ത്രോത്സവത്തിൽ പിണങ്ങോടിന് നേട്ടം
പിണങ്ങോട്: പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം സാമൂഹ്യ ശാസ്ത്രമേളയിൽ പിണങ്ങോട് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് നേടി. എച്ച്.എസ് വിഭാഗം സോഷ്യൽ സയൻസ് വർക്കിങ് മോഡലിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ദേവദർശ്, ആരോൺ എസ്. നായർ എന്നിവർ മിന്നും താരങ്ങളായി.
ചരിത്ര രചനയിൽ നിവേദ്യയും നീൽ ഗഗൻ (പ്രസംഗം) എന്നിവർ എ ഗ്രേഡ് നേടി. സയൻസ് വിഭാഗത്തിൽ അദീൽ അഫ്‌ലഹ്, ഇസ്സത്ത് ദലീൻ, റിദ ഫാതിമ, വൈഗ പാർവതി, ശ്രേയ ബിനു, സാന്ദ്ര സുഭാഷ്, ആയിഷ ഹെസ, ഫൈഹ എന്നിവർ എ ഗ്രേഡ് നേടി. ഐ.ടി മേളയിൽ നിഷ്ബ ഷെറിൻ, റിയ ഫാത്തിമ, ജാസ്മിൻ മരിയ സബീഷ്, സെഫാനി റിൻസ് സിബിയും എ ഗ്രേഡ് കരസ്ഥമാക്കി. വിജയികളെ സ്കൂൾ പി.ടി.എ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

