Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൂടിൽ ഉരുകി നാട് ഇത് മഴയില്ലാ മഴക്കാലം; ഏ​റ്റ​വും കു​റ​വ് മ​ഴ വ​യ​നാ​ട്ടി​ൽ

text_fields
bookmark_border
ചൂടിൽ ഉരുകി നാട് ഇത് മഴയില്ലാ മഴക്കാലം; ഏ​റ്റ​വും കു​റ​വ് മ​ഴ വ​യ​നാ​ട്ടി​ൽ
cancel

ക​ൽ​പ​റ്റ: മ​ഴ​ക്കാ​ല​മാ​യി​ട്ടും വ​യ​നാ​ട്ടി​ൽ മ​ഴ മാ​ത്ര​മി​ല്ല. എ​ന്നാ​ൽ, ചൂ​ടോ​ട് ചൂ​ടാ​ണ് താ​നും. ക​ഴി​ഞ്ഞ ചി​ല ദി​വ​സ​ങ്ങ​ളി​ൽ മാ​നം ഇ​രു​ണ്ടെ​ങ്കി​ലും മ​ഴ​മാ​ത്രം ബാ​ക്കി​നി​ന്നു. നി​ല​വി​ൽ ഉ​ച്ച​യോ​ടെ ചു​ട്ടു​പൊ​ള്ളു​ക​യാ​ണ് വ​യ​നാ​ട്. രാ​വി​ലെ മ​ഞ്ഞു​മൂ​ടി ത​ണു​പ്പു​ണ്ടെ​ങ്കി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഫാ​നി​ല്ലാ​തെ ഉ​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. മ​ഴ​ക്കാ​ലം മൂ​ന്നു​മാ​സം പി​ന്നി​ടു​മ്പോ​ൾ വ​യ​നാ​ട്ടി​ൽ 37% മ​ഴ​ക്കു​റ​വു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഹ്യൂം ​സെ​ന്റ​ർ പ​റ​യു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഈ ​മ​ൺ​സൂ​ൺ കാ​ല​ത്ത് ഏ​റ്റ​വും കു​റ​വ് മ​ഴ​പെ​യ്ത​ത് വ​യ​നാ​ട്ടി​ലാ​ണ്. കേ​ര​ള​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും ല​ക്ഷ​ദ്വീ​പി​ലും മ​ഴ കാ​ര്യ​മാ​യി​കു​റ​ഞ്ഞു. ഇ​നി​യും മ​ഴ കു​റ​യു​മെ​ന്നാ​ണു സൂ​ച​ന. ഇ​ക്കൊ​ല്ലം വേ​ന​ൽ​മ​ഴ ല​ഭി​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി വ​ർ​ധി​ക്കാ​നി​ട​യാ​യി. പു​ൽ​പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ക്കൊ​ല്ലം വേ​ണ്ട​ത്ര മ​ഴ​യി​ല്ല. കാ​വേ​രി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​കു​റ​ഞ്ഞ​ത് അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലും ജ​ല​ല​ഭ്യ​ത ഇ​ല്ലാ​താ​ക്കി. മ​ഴ​ക്കാ​ല​മെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കി​യ​തും വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​ന​ങ്ങ​ളി​ലാ​യി​രു​ന്നെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വ​യ​നാ​ട​ൻ കൃ​ഷി മേ​ഖ​ല​ക്കും ക​ടു​ത്ത തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്.

ക​ബ​നി ന​ദി​ക്ക​രി​കി​ലു​ള്ള പു​ൽ​പ​ള്ളി മേ​ഖ​ല​യി​ലെ പാ​ട​ങ്ങ​ളി​ൽ പോ​ലും വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ കൃ​ഷി വ​ൻ​പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഹ്യൂം ​സെ​ന്റ​റി​ന്റെ ക​ണ​ക്കു​പ്ര​കാ​രം, ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​ഗ​സ്റ്റ് 31വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ ആ​കെ ല​ഭി​ച്ച​ത് 1391 മി​ല്ലി​മീ​റ്റ​ർ ശ​രാ​ശ​രി മ​ഴ മാ​ത്ര​മാ​ണ്. ഈ ​കാ​ല​യ​ള​വി​ൽ ല​ഭി​ക്കേ​ണ്ട ശ​രാ​ശ​രി മ​ഴ 2200 മി​ല്ലി​മീ​റ്റ​ർ ആ​ണെ​ന്നാ​ണു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്റെ ക​ണ​ക്ക്. ഇ​തു ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ 37% ശ​ത​മാ​ന​ത്തി​ന്റെ കു​റ​വാ​ണ് ഇ​ത്ത​വ​ണ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ആ​ഗ​സ്റ്റി​ൽ ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത് ചെ​റി​യൊ​രു ആ​ശ്വാ​സ​മാ​യെ​ങ്കി​ലും മ​ൺ​സൂ​ണി​ൽ മൊ​ത്ത​ത്തി​ലു​ള്ള കു​റ​വ് നി​ക​ത്താ​ൻ ഇ​തി​നാ​യി​ട്ടി​ല്ല. വ​യ​നാ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത് തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞോം (3,986 മി​ല്ലി​മീ​റ്റ​ർ), മ​ട്ടി​ല​യം (3,435 മി​ല്ലി​മീ​റ്റ​ർ) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. തൊ​ട്ട​ടു​ത്താ​യി വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ ല​ക്കി​ടി​യി​ൽ 3730 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. എ​ന്നാ​ൽ, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മ​ര​ക്ക​ട​വി​ൽ വെ​റും 383 മി​ല്ലി​മീ​റ്റ​ർ മ​ഴ​യും നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​മു​ക്കി​ൽ 404 മി​ല്ലി​മീ​റ്റ​ർ മ​ഴ​യും മാ​ത്ര​മാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ല​ഭി​ച്ച​ത്.

മു​ത്ത​ങ്ങ മേ​ഖ​ല​യി​ൽ 316 മി​ല്ലി​മീ​റ്റ​ർ എ​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ മ​ഴ ല​ഭ്യ​ത​യും രേ​ഖ​പ്പെ​ടു​ത്തി. മ​ഴ​യു​ടെ അ​ള​വി​ൽ മാ​ത്ര​മാ​യി​രു​ന്നി​ല്ല വ്യ​തി​യാ​നം. മ​ൺ​സൂ​ൺ പെ​യ്യു​ന്ന രീ​തി​യി​ലും ആ​ശ​ങ്കാ​ജ​ന​ക​മാ​യ മാ​റ്റ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത മ​ഴ​ക്ക് പ​ക​രം ഉ​ച്ച​ക്കു ശേ​ഷം കേ​ന്ദ്രീ​ക​രി​ച്ചു കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ക​ന​ത്ത തീ​വ്ര​ത​യോ​ടെ പെ​യ്യു​ന്ന രീ​തി​യാ​ണ് ഇ​ത്ത​വ​ണ ക​ണ്ട​ത്. ഇ​ത്ത​രം മ​ഴ വെ​ള്ളം മ​ണ്ണി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങാ​ൻ സ​മ​യം ന​ൽ​കാ​തെ ഉ​പ​രി​ത​ല​ത്തി​ലൂ​ടെ നേ​രി​ട്ട് ഒ​ഴു​കി​പ്പോ​കാ​ൻ ഇ​ട​യാ​ക്കു​ന്നു. ഇ​ത് അ​ടു​ത്ത ത​വ​ണ വ​ര​ൾ​ച്ച​ക്കും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക കൂ​ട്ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - State swelters in severe heat during a rainless monsoon
Next Story