Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവൈദ്യുതി ഓഫിസുകളിൽ...

വൈദ്യുതി ഓഫിസുകളിൽ സ്​റ്റാമ്പ്​ മോഷണം

text_fields
bookmark_border
വൈദ്യുതി ഓഫിസുകളിൽ സ്​റ്റാമ്പ്​ മോഷണം
cancel

കൽപറ്റ: വൈത്തിരി, മേപ്പാടി കെ.എസ്​.ഇ.ബി സെക്​ഷൻ ഓഫിസുകളിൽ നിന്ന്​ സ്​റ്റാമ്പ്​ മോഷണം. വൈദ്യുതി കണക്​ഷനുള്ള അപേക്ഷകളിൽ ഉപയോഗിക്കുന്ന സ്പെഷൽ അക്യുസിഷൻ സ്​റ്റാമ്പ്​​ വീണ്ടും വിൽപന നടത്തിയതായി കണ്ടെത്തി. അ​േപക്ഷകൾ ഫയലിൽ സ്വീകരിച്ചാൽ സ്​റ്റാമ്പ്​ ക്രോസ്​ ചെയ്യണം. ബന്ധ​െപ്പട്ട ഉദ്യോഗസ്​ഥർ ഇതു ചെയ്യാത്തത്​ മറിച്ചു വിൽപനക്ക്​ കാരണമായി.

പുതിയ അപേക്ഷയുമായി വരുന്ന വർക്ക്​ സ്​റ്റാമ്പ്​ വിൽപന നടത്തുകയായിരുന്നു. വർഷങ്ങളായി ഒരു ജീവനക്കാരൻ ഇങ്ങനെ സ്​റ്റാമ്പ്​ വിൽപന നടത്തിയെന്നാണ്​ കണ്ടെത്തൽ. ചില ജീവനക്കാർ മോഷണം ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന്​ എക്​സി. എൻജിനീയർ പി.എൻ. അശോകൻ അന്വേഷണം നടത്തി. ഡെപ്യൂട്ടി എൻജിനീയർ വകുപ്പ്​ തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്​.

ആരോപണ വിധേയനായ ജീവനക്കാരൻ ഭരണകക്ഷി യൂനിയൻ നേതാവായതിനാൽ കേസ്​ ഒതുക്കാൻ ശ്രമം നടക്കുന്നതായി പരാതി ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebstealingstamb stealing
Next Story