Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഎസ്.എസ്.എൽ.സി; വയനാട്...

എസ്.എസ്.എൽ.സി; വയനാട് 98.07 ശതമാനം വിജയം

text_fields
bookmark_border
എസ്.എസ്.എൽ.സി; വയനാട് 98.07 ശതമാനം വിജയം
cancel
camera_alt

പ​ത്താം ത​വ​ണ​യും 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ മു​ട്ടി​ൽ ഓ​ർ​ഫ​നേ​ജ് സ്പെ​ഷ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ആ​റു​പേ​രാ​ണ്​

പ​രീ​ക്ഷ എ​ഴു​തി​യ​ത്

കൽപറ്റ: ഇത്തവണയും എസ്. എസ്.എൽ.സി പരീക്ഷയിൽ വയനാട് സംസ്ഥാനത്ത് ഏറ്റവും പിന്നിൽ തന്നെ. വിജയ ശതമാനത്തിലും കഴിഞ്ഞ തവണത്തേക്കാൾ കുറവുണ്ടായി.

ഇത്തവണ 98.07 ശതമാനം വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹരായത്. കഴിഞ്ഞ തവണ 98.13 ശതമാനമായിരുന്നു വിജയം. പരീക്ഷയെഴുതിയ 12181 വിദ്യാര്‍ഥികളിൽ 11946 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 830 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഇതിൽ 263 ആൺകുട്ടികളും 567 പെൺകുട്ടികളുമാണ്.

ജില്ലയില്‍ 51 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 46 സ്കൂളുകളാണ് കഴിഞ്ഞ തവണ നൂറുമേനി വിജയം നേടിയത്. 29 സർക്കാർ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടിയപ്പോള്‍ 16 എയ്ഡഡ് സ്‌കൂളുകള്‍ നൂറുമേനി സ്വന്തമാക്കി. അണ്‍ എയ്ഡഡ് മേഖലയില്‍ ആകെയുള്ള ആറ് സ്‌കൂളുകളിലും പരീക്ഷ എഴുതിയ മുഴുവൻപേരും വിജയികളായി.

ജില്ലതല ശരാശരിക്ക് താഴെയാണ് 23 സ്കൂളുകളുടെ വിജയ ശതമാനം. 19 സർക്കാർ സ്കൂളുകളും, നാല് എയ്ഡഡ് സ്കൂളുകളുമാണ് ആ വിഭാഗത്തിലുള്ളത്. ഒരാൾക്ക് പോലും ഫുൾ എ പ്ലസ് നേടാനാവാത്ത 22 സ്കൂളുകൾ ജില്ലയിലുണ്ട്. 20 സർക്കാർ, രണ്ട് എയ്ഡഡ് സ്കൂളുകളിലാണ് മുഴുവൻ എ പ്ലസ് ലഭിച്ചവരില്ലാത്തത്.

നൂറുമേനി നേടിയ സ്കൂളുകൾ

(ബ്രാക്കറ്റിൽ പരീക്ഷ എഴുതിയവരുടെ എണ്ണം)

സർക്കാർ വിദ്യാലയങ്ങൾ

ജി.എച്ച്.എസ്.എസ് ആറാട്ടുതറ (64), ഗവ. എച്ച്.എസ് നീര്‍വാരം (62), ജി.എച്ച്.എസ്.എസ് കാക്കവയല്‍ (212), ജി.എച്ച്.എസ് അച്ചൂര്‍ (85), ജി.എച്ച്.എസ്.എസ് വൈത്തിരി (99), ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി(53), ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മല(76), ജി.എച്ച്.എസ് പെരിക്കല്ലൂര്‍(63), ജി.എച്ച്.എസ് ഇരുളം(69), ജി.എച്ച്.എസ്.എസ് കോളേരി(65), ജി.വി.എച്ച്.എസ്.എസ് വാകേരി(80), ജി.എച്ച്.എസ് ഓടപ്പള്ളം(42), ജി.എച്ച്.എസ്.എസ് പനങ്കണ്ടി(96), എ.എം.എം.ആര്‍ ഗവ. എച്ച്.എസ്.എസ് നല്ലൂര്‍നാട്(35), ആര്‍.ജി.എം.ആര്‍.എച്ച്.എസ്.എസ് നൂല്‍പുഴ(37), ജി.ടി.എച്ച്.എസ് എടത്തന(35), ജി.എം.ആര്‍.എസ് കല്‍പറ്റ(38), ജി.എം.ആര്‍.എസ് പൂക്കോട്(60), ഗവ. ആശ്രമം സ്‌കൂള്‍ തിരുനെല്ലി(44), ജി.എച്ച്.എസ് മാതമംഗലം(52), ജി.എച്ച്.എസ് കാപ്പിസെറ്റ്(67), ജി.എച്ച്.എസ് പേര്യ(95), ജി.എച്ച്.എസ് കുഞ്ഞോം(40), ജി.എച്ച്.എസ് വാളവയല്‍(50), ജി.എച്ച്.എസ് അതിരാറ്റുകുന്ന്(27), ജി.എച്ച്.എസ് തൃക്കൈപ്പറ്റ(45), ജി.എച്ച്.എസ് റിപ്പണ്‍(55), ജി.എച്ച്.എസ് പുളിഞ്ഞാല്‍(56), ജി.എച്ച്.എസ് ബീനാച്ചി(111).

എയ്ഡഡ് സ്കൂളുകൾ

ഫാ. ജി.കെ.എം.എച്ച്.എസ് കണിയാരം(262), എസ്.സി.എച്ച്.എസ്.എസ് പയ്യമ്പള്ളി(150), സെന്‍റ് തോമസ് എച്ച്.എസ് നടവയല്‍(149), ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്(319), നിർമല എച്ച്.എസ് തരിയോട്(364), ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിൽ(309), ആര്‍.സി.എച്ച്.എസ് ചുണ്ടേല്‍(203), സര്‍വോദയ എച്ച്.എസ് എച്ചോം(132), എല്‍.എം.എച്ച്.എസ് പള്ളിക്കുന്ന്(99), സി.എം.എസ്.എച്ച്.എസ് അരപ്പറ്റ(86), സെന്‍റ് ജോസഫ് എച്ച്.എസ്.എസ് മേപ്പാടി(181), സെന്‍റ് മേരീസ് എച്ച്.എസ്.എസ് മുള്ളന്‍കൊല്ലി(179), ദേവിവിലാസം എച്ച്.എസ് വേലിയമ്പം(54), നിർമല എച്ച്.എസ് കബനിഗിരി(100), അസംപ്ഷന്‍ എച്ച്.എസ് സുൽത്താൻ ബത്തേരി(302), എസ്.എം.സി.എച്ച്.എസ്.എസ് സുൽത്താൻ ബത്തേരി (115).

അൺ എയ്ഡഡ് സ്കൂളുകൾ

എം.ജി.എം.എച്ച്.എസ്.എസ് അമ്പുകുത്തി(115), എസ്.എസ്.ഇ.എം.എച്ച്.എസ്.എസ് കല്‍പറ്റ(120), എസ്.പി ആന്‍റ് പി.എച്ച്.എസ്.എസ് മീനങ്ങാടി(34), സെന്‍റ് ജോസഫ്‌സ് ഇ.എച്ച്.എസ്.എസ് സുൽത്താൻ ബത്തേരി(86), ക്രസന്‍റ് പബ്ലിക് എച്ച്.എസ് പനമരം(121), സെന്‍റ് റൊസേല്ലോ ഇംഗ്ലീഷ് സ്‌കൂൾ പനമരം(2)

മുഴുവൻ എ പ്ലസ് ജില്ലയിലും കുറവ്

കൽപറ്റ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ജില്ലയിലും വൻകുറവ്. 830 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 263 ആൺകുട്ടികളും 567 പെൺകുട്ടികളുമാണ്. കഴിഞ്ഞ തവണ 2566 വിദ്യാർഥികളാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഇതിൽ 780 ആൺകുട്ടികളും 1786 പെൺകുട്ടികളുമായിരുന്നു.

ഇത്തവണ ഗവ. സ്‌കൂളുകളില്‍ 81 ആണ്‍കുട്ടികളും 159 പെണ്‍കുട്ടികളുമടക്കം 240 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എയ്ഡഡ് സ്‌കൂളുകളില്‍ 136 ആണ്‍കുട്ടികളും, 299 പെണ്‍കുട്ടികളുമടക്കം 435 കുട്ടികള്‍ ഫുള്‍ എ പ്ലസ് സ്വന്തമാക്കി. അണ്‍ എയ്ഡഡ് മേഖലയില്‍ 46 ആണ്‍കുട്ടികളും, 109 പെണ്‍കുട്ടികളുമടക്കം 155 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എസ്.സി, എസ്.ടി വിഭാഗത്തിൽ 32 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.

നൂറുമേനി: ഗവ. സ്കൂളിൽ കാക്കവയൽ ഒന്നാമത്

കൽപറ്റ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി നേടിയ സർക്കാർ സ്കൂളുകളിൽ കാക്കവയൽ ജി.എച്ച്.എസ്.എസ് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയശതമാനത്തിൽ സർക്കാർ സ്കൂളുകളിൽ സംസ്ഥാനതലത്തിൽ 58ാം സ്ഥാനവും കാക്കവയലിന് നേടാനായി. പരീക്ഷ എഴുതിയ 212 വിദ്യാർഥികളിൽ 62 ഗോത്രവർഗ വിദ്യാർഥികളുമുണ്ട്. 10 പേർ മുഴുവൻ വിഷയങ്ങളിൽ എ പ്ലസും ഒൻപത് പേർ ഒൻപത് വിഷയങ്ങളിൽ എ പ്ലസും കരസ്ഥമാക്കി. സർക്കാർ സ്കൂളുകളിൽ നുറുമേനിയിൽ ജി.എച്ച്.എസ് ബീനാച്ചിയാണ് രണ്ടാം സ്ഥാനത്ത്. പരീക്ഷ എഴുതിയ 111പേരും ഉപരിഠനത്തിന് അർഹരായി. എയ്ഡഡ് സ്കൂളുകളിൽ നിർമല എച്ച്.എസ് തരിയോടാണ് ജില്ലയിൽ ഒന്നാമത് (364). ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് രണ്ടാം സ്ഥാനം കരസ്ഥമാക്കി (319). അൺ എയ്ഡഡ് സ്കൂളുകളിൽ ക്രസന്‍റ് പബ്ലിക് എച്ച്.എസ് പനമരം(121) ഒന്നും എസ്.എസ്.ഇ.എം.എച്ച്.എസ്.എസ് കല്‍പറ്റ(120) രണ്ടും സ്ഥാനം നേടി.

ചരിത്ര വിജയം ആവർത്തിച്ച് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്

കൽപറ്റ: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച നേട്ടവുമായി വീണ്ടും ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്. പരീക്ഷ എഴുതിയ 319 വിദ്യാർഥികളും വിജയിച്ച് 100 ശതമാനം വിജയത്തിന്‍റെ തുടർച്ച സ്കൂൾ നിലനിർത്തി. 47 പേർ മുഴുവൻ വിഷയങ്ങളിലും 25 പേർ ഒൻപത് വിഷയങ്ങളിൽ എ പ്ലസും നേടി ജില്ലയിൽ ഏറ്റവുംകൂടുതൽ എ പ്ലസ് ലഭിച്ച മികച്ച സ്കൂളുകളിലൊന്നായി മാറി. മികച്ച വിജയം നേടിയ വിദ്യാർഥികളേയും അതിന് പ്രാപ്തരാക്കിയ അധ്യാപകരെ യും മാനേജ്മെൻറ്-പി.ടി.എ സംയുക്ത യോഗം അഭിനന്ദിച്ചു. സ്കൂൾ മാനേജർ എം.എ. മുഹമ്മദ് ജമാൽ, ഡബ്ല്യു.എം. പ്രസിഡന്‍റ് കെ.കെ. അഹമ്മദ് ഹാജി, പി.ടി.എ പ്രസിഡന്‍റ് കാതിരി നാസർ, പുനത്തിൽ ലത്തീഫ്‌, പ്രൻസിപ്പൽ എൻ. അബ്ദുൽ റഷീദ്,‍ പ്രധാനാധ്യാപകൻ എൻ.യു. ‍അൻവർ ഗൗസ്, സ്റ്റാഫ് സെക്രട്ടറി ഹാറൂൺ തങ്ങൾ, നിസാർ കമ്പ, കെ. അബ്ദുൽ സലാം, കെ.എൻ. ബിന്ദു, സുജ മോൾ, കെ. ഷാഹിന, പി. ഷമീർ, സുമയ്യത്ത് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsSSLCSSLC Results
Next Story