ശ്രീനാരായണഗുരു ജയന്തി ആഘോഷം
text_fieldsശ്രീനാരായണഗുരു ജയന്തി ആഘോഷം ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി ഉദ്ഘാടനം ചെയ്യുന്നു
പുൽപള്ളി: ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കാലാതീതമാണെന്ന് ശിവഗിരി മഠം സന്യാസിനി സ്വാമിനി മാത നാരായണ ചൈതന്യമയി. ഗുരുധർമ പ്രചരണ സഭ, മാതൃസഭ, യുവജനസഭ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 172മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകയായിരുന്നു സ്വാമിനി. നൂറുവർഷം മുമ്പ് ഗുരു പറഞ്ഞ കാര്യങ്ങൾ ആധുനികലോകം ചർച്ച ചെയ്യുന്ന ഏറ്റവും പുതിയ ആശയങ്ങളാണ്. ജാതിയെ മതത്തിന്റെ വേലിക്ക് അപ്പുറത്തേക്ക് കൊണ്ടുപോകുകയാണ് ഗുരുദേവൻ ചെയ്തത്. മനുഷ്യൻ ആദ്യം, പിന്നെ മതം എന്ന ഗുരു വീക്ഷണം ഇന്നത്തെ ഐഡന്റിറ്റി പൊളിറ്റിക്സിനുള്ള ഏറ്റവും വലിയ മറുപടിയാണ്.
ഹോമം, വിശേഷാൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം, ജയന്തി സമ്മേളനം, ചതയദിന സദ്യ എന്നിവയും ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്നു. ജയന്തി സമ്മേളനം പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗുരുധർമ പ്രചരണ സഭ ജില്ല പ്രസിഡന്റ് കെ.ആർ. ജയരാജ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.വി. ജയൻ, ജി.ഡി.പി.എസ് ജില്ല സെക്രട്ടറി എൻ.എൻ. ചന്ദ്രബാബു, മാതൃസഭ ജില്ല പ്രസിഡന്റ് നിഷ രാജൻ, സെക്രട്ടറി പി.ബി. സജിനി. യുവജന സഭ ജില്ല സെക്രട്ടറി സി.ആർ. പ്രദീപ്, കേന്ദ്ര സമിതി അംഗങ്ങളായ സരസു നാരായണൻകുട്ടി, സി.കെ. ദിവാകരൻ, കെ.ആർ. ഗോപി, ജില്ല വൈസ് പ്രസിഡന്റ് സി.എൻ. പവിത്രൻ, സെക്രട്ടറി കെ.എൻ. ചന്ദ്രൻ, ട്രഷറർ പി.വി. സന്തോഷ്, ഭാരവാഹികളായ പി. പുഷ്പവല്ലി, ഓമന ബഷി, പി.കെ. മാധവൻ, എം.എൻ. ഗോപാലൻ, കെ.കെ. രാഘവൻ, പി.കെ. നാരായണൻ, ടി.കെ. വിശ്വംഭരൻ, ശ്രീനിവാസൻ പുന്നത്താനത്ത്, പി. ജനാർദനൻ എന്നിവർ സംസാരിച്ചു.
പുൽപള്ളി: എസ്.എൻ.ഡി.പി യോഗം എം.കെ. രാഘവൻ വക്കീൽ മെമ്മോറിയൽ യൂനിയന്റെയും ശാഖ യോഗങ്ങളുടെയും യൂത്ത് മൂവ്മെന്റ്, വനിത സംഘം തുടങ്ങിയ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തിമാരായ ഷാജി ശാന്തി, രാജു ശാന്തി പാല തുടങ്ങിയവർ നേതൃത്വം നൽകി. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ അണിനിരന്നു. തുടർന്ന് നടന്ന ചതയദിന സദ്യയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കലാകായിക മത്സരങ്ങളിൽ വിജയിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും വയനാടിന്റെ സമകാലിക പ്രശ്നങ്ങളെ ആധാരമാക്കി നിർമിച്ച ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകരെയും അനുമോദിച്ചു. യൂനിയൻ ചെയർമാൻ എൻ.കെ. ഷാജി, കൺവീനർ സജി കൂടിക്കുളത്ത്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.ആർ. കരുണാകരൻ, വനിത സംഘം പ്രസിഡന്റ് മിനി ശിവരാജൻ, സെക്രട്ടറി രജനിമോൾ ഷിബു പൂഴിക്കൊല്ലി, പി.എൻ. സുന്ദരൻ ഏരിയപള്ളി, സി.എസ്. ജനാർദനൻ, കെ.പി. രാജ്മോഹൻ, സി.എസ്. സുരേഷ്, അരവിന്ദാക്ഷൻ അയിനാട്ട്, അജിത റെജി, മോഹനൻ കാവുംപറമ്പിൽ, സുധാകരൻ ചട്ടുകവകുളത്ത് ശശി പുതുശ്ശേരി, കുമാരി പുതുക്കുളത്തിൽ, ചന്ദ്രൻ പാലേക്കാടൻ കെ.എസ്. സാജു, എം.എസ്. രാഞ്ജിത്ത്, വിനോദ് മണൽവയൽ, വിജയകുമാരി പുത്തനറയിൽ, എം.ആർ. മുരളി, സന്തോഷ് പന്നപുറത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

