Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമുത്തങ്ങ വഴി കടത്തിയത്...

മുത്തങ്ങ വഴി കടത്തിയത് മദ്യ നിർമാണത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റ്

text_fields
bookmark_border
മുത്തങ്ങ വഴി കടത്തിയത് മദ്യ നിർമാണത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റ്
cancel

കല്‍പറ്റ: സാ​നി​റ്റൈ​സ​ര്‍ നി​ര്‍മാ​ണ​ത്തി​നു​ള്ള ലൈ​സ​ന്‍സിെൻറ മ​റ​വി​ല്‍ ക​ര്‍ണാ​ട​ക​യി​ല്‍നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ​ത് മ​ദ്യ​നി​ര്‍മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്പി​രി​റ്റ്.

മ​ദ്യം നി​ര്‍മി​ക്കാ​നു​ള്ള എ​ക്‌​സ്ടാ ന്യൂ​ട്ര​ല്‍ ആ​ള്‍ക്ക​ഹോ​ള്‍ (ഇ.​എ​ന്‍.​എ) ആ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് കോ​ഴി​ക്കോ​ട് റീ​ജ​ന​ല്‍ കെ​മി​ക്ക​ല്‍ എ​ക്സാ​മി​നേ​ഷ​ന്‍ ലാ​ബി​ല്‍നി​ന്നു എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ക്ക് വി​വ​രം ല​ഭി​ച്ചു.

ക​ഴി​ഞ്ഞ മേ​യി​ലാ​ണ് മു​ത്ത​ങ്ങ പൊ​ന്‍കു​ഴി​യി​ല്‍ നി​ന്നു എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ 11,000 ലി​റ്റ​ര്‍ സ്പി​രി​റ്റ് പി​ടി​കൂ​ടു​ന്ന​ത്.

പ​രി​ശോ​ധ​നാ റി​പ്പോ​ര്‍ട്ട് അ​ടു​ത്ത ദി​വ​സം ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി എ​ക്‌​സൈ​സ് വ​കു​പ്പി​നു ല​ഭി​ക്കും.

11,000 ലി​റ്റ​ര്‍ സ്പി​രി​റ്റ് പി​ടി​കൂ​ടി മാ​സ​ങ്ങ​ളാ​യി​ട്ടും ഇ​തി​നു പി​ന്നി​ലു​ള്ള​വ​രെ പി​ടി​കൂ​ടാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​നാ​ഫ​ലം വൈ​കു​ന്ന​താ​ണ് കേ​സിെൻറ മു​ന്നോ​ട്ടു​ള്ള പോ​ക്കി​ന് ത​ട​സ്സ​മാ​കു​ന്ന​തെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ വാ​ദം.

ലോ​ക്ഡൗ​ണിെൻറ മ​റ​വി​ല്‍ സാ​നി​റ്റൈ​സ​ര്‍ നി​ര്‍മി​ക്കാ​നെ​ന്ന വ്യാ​ജേ​നെ​യാ​ണ് സ്പി​രി​റ്റ് ക​ട​ത്തി​യ​ത്. ഇ​തി​നു മു​മ്പും ഈ ​രീ​തി​യി​ല്‍ നി​ര​വ​ധി ലോ​ഡ് സ്പി​രി​റ്റ് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

സ്പി​രി​റ്റ് കൊ​ണ്ടു​വ​ന്ന ലോ​റി​യി​ലെ ഡ്രൈ​വ​ര്‍ ഇ​ബ്രാ​ഹിം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു ന​ല്‍കി​യി​ട്ടും കേ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി​ട്ടി​ല്ല.

കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി​യി​ട്ടും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ത്തു​തീ​ര്‍പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​ബ്രാ​ഹിം ആ​രോ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquorspirit
News Summary - spirit used to make liquor was smuggled through Muthanga
Next Story