കടന്നൽ കുത്തേറ്റ് വിനോദസഞ്ചാരി മരിച്ച സൂചിമല വ്യൂ പോയന്റ് താൽക്കാലികമായി അടച്ചു; മലയിൽ കടന്നൽ സാന്നിധ്യം
text_fieldsകടന്നൽ കുത്തേറ്റ വിനോദ സഞ്ചാരികളെ അഗ്നിരക്ഷ സേനയും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തുന്നു
ഗൂഡല്ലൂർ: പെരുന്നാൾ ദിനത്തിൽകടന്നൽ കുത്തേറ്റ് വിനോദസഞ്ചാരി മരിച്ച ഗൂഡല്ലൂർ-ഊട്ടി റോഡിലെ സൂചിമല വ്യൂ പോയന്റ് താൽക്കാലികമായി അടച്ചു. കടന്നലുകളുടെ സാന്നിധ്യം കാരണമാണ് അടച്ചിടുന്നത്. കടന്നലുകൾ ശാന്തമായ ശേഷമേ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രം തുറക്കുകയുള്ളൂ എന്ന് വനപാലകർ അറിയിച്ചു.
കോഴിക്കോട് വടകര സ്വദേശി സാബിറാണ് കടന്നലുകളുടെ കുത്തേറ്റ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് സിനാൻ ചികിത്സയിലാണ്. അഗ്നിരക്ഷ സേനയും വനപാലകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാറകളുടെ അടിഭാഗത്താണ് കടന്നലുകളുടെ കൂറ്റൻ കൂട്. ഈ ഭാഗത്തേക്ക് സഞ്ചാരികൾക്ക് പ്രവേശനമില്ല. വിനോദസഞ്ചാരികളെ നിരീക്ഷിക്കുന്നതിന് ഇവിടെ വനം വകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടില്ല. സീസൺ സമയത്ത് ഒട്ടേറെ വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്. കാര്യമായ സുരക്ഷാക്രമണങ്ങൾ ഇവിടെ ഒരുക്കിയിട്ടമില്ല. ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങി നടപ്പാതകളിലൂടെ നടന്നു വേണം പാറക്കെട്ടുകൾക്ക് സമീപമെത്തി താഴ്വാര കാഴ്ച കാണാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

