കെ.പി.സി.ടി.എ സ്മാർട്ട് ഫോണുകൾ നൽകി
text_fieldsഅഡ്വ. ടി. സിദ്ദീഖ് എം.എൽ.എക്ക് കെ.പി.സി.ടി.എ സംസ്ഥാന ട്രഷറർ ഡോ. ടി. മുഹമ്മദലി സ്മാർട്ട് ഫോണുകൾ
കൈമാറുന്നു
കൽപറ്റ: കെ.പി.സി.ടി.എ കാലിക്കറ്റ് സർവകലാശാല മേഖല കമ്മിറ്റി അതിജീവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കണിയാമ്പറ്റ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി.
അഡ്വ. ടി. സിദ്ദീഖ് എം.എൽ.എക്ക് കെ.പി.സി.ടി.എ സംസ്ഥാന ട്രഷറർ ഡോ. ടി. മുഹമ്മദലി കൈമാറി. കോഴിക്കോട് മേഖലയിൽ 50 ലക്ഷം രൂപയുടെ കോവിഡ്കാല സാമാശ്വാസ പരിപാടികളാണ് പദ്ധതിയിലുള്ളത്.
പഞ്ചായത്തിന് വേണ്ടി വൈസ് പ്രസിഡൻറ് നജീബ് കരണി മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി. ഡോ. ടി.കെ. ഉമർ ഫാറൂഖ്, ഡോ. എൻ.കെ. മുഹമ്മദ് അസ്ലം, ഡോ. പി.എ. മത്തായി, പ്രഫസർമാരായ സിബി ജോസഫ്, പി. കബീർ, പി. സുൽഫി, സബിൻ ബേബി, റെനി അന്ന ഫിലിപ് എന്നിവർ പങ്കെടുത്തു.