പൊലീസ് മേധാവിയുൾപ്പെടെ വയനാട്ടിൽ ആറുപേര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍
text_fieldsജില്ല പോലീസ് മേധാവി അരുണ്‍ കെ. പവിത്രൻ, കല്പറ്റ ഡിവൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടിയില്‍, കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.എ. സന്തോഷ്, നർക്കോട്ടിക് സെല്‍ എസ്.ഐ എന്‍.വി. ഹരീഷ് കുമാര്‍, ജില്ല പൊലീസ് കാര്യാലയം എസ്.ഐ എം.കെ. പ്രഭാകരന്, ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ കെ.ടി. മുഹമ്മദ് സബീര്‍
കല്പറ്റ: വയനാട് ജില്ല പൊലീസ് മേധാവി അരുണ്‍ കെ. പവിത്രനടക്കം ജില്ലയില്‍ ആറ് പേര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്കാരം. കല്പറ്റ ഡിവൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടിയില്‍, കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.എ. സന്തോഷ്, നാർക്കോട്ടിക് സെല്‍ എസ്.ഐ എന്‍.വി. ഹരീഷ് കുമാര്‍, ജില്ല പൊലീസ് കാര്യാലയത്തിലെ എസ്.ഐ എം.കെ. പ്രഭാകരന്, ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ കെ.ടി. മുഹമ്മദ് സബീര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍. 2024ലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്.
കെ.എ.പി നാലാം ബറ്റാലിയന് കമാന്‍ഡന്റ് ആയിരിക്കെ നടത്തിയ സ്തുത്യര്‍ഹമായ സേവനത്തിനാണ് വയനാട് എസ്.പിക്ക് അംഗീകാരം ലഭിച്ചത്. കോഴിക്കോട് ടൗണ്‍ സബ് ഡിവിഷന് അസി. കമീഷണറായിരിക്കെ നടത്തിയ കേസന്വേഷണ മികവിന് അഷ്റഫ് തെങ്ങലക്കണ്ടിയിലും പേരാമ്പ്ര എസ്.എച്ച്.ഒയായിരിക്കെ നടത്തിയ കേസന്വേഷണ മികവിന് എം.എ. സന്തോഷും അവാർഡിന് അർഹരായി. സുൽത്താൻ ബത്തേരി ലഹരി കേസിലെ അന്വേഷണ മികവിന് ഹരീഷ് കുമാറും കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ കേസിലെ അന്വേഷണ മികവിന് മുഹമ്മദ് സബീറും പൊലീസ് അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ മികച്ച സേവനത്തിന് പ്രഭാകരനും പുരസ്കാരത്തിന് അര്‍ഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

