വയനാട് ജില്ലയിലേക്ക് പ്രവേശനം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രം
text_fieldsകല്പറ്റ: കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് ജില്ലയിലേക്ക് പ്രവേശനം നല്‍കരുതെന്ന് അതിര്‍ത്തികളിലെ പരിശോധന സംഘങ്ങള്‍ക്ക് നിര്‍ദേശം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്ശനമാക്കുന്നതിെൻറ ഭാഗമായാണ് കലക്ടര്‍ കർശന നിർദേശം നൽകിയത്. ജില്ലയിലേക്ക് പ്രവേശിക്കുന്നവര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് ചെക് പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക അക്ഷയ സെൻററുകള്‍ വഴിയോ മൊബൈല്‍ ഫോണ്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാമെന്നും ഇക്കാര്യം ചെക് പോസ്റ്റ് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.
രജിസ്ട്രേഷന് നടത്തുന്നതിന് അതിര്‍ത്തി പരിശോധന കേന്ദ്രങ്ങളില്‍ അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഐ.ടി മിഷന് ഒരുക്കണം. അന്തര്‍സംസ്ഥാന ബസുകളിലെ യാത്രക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബസ് ജീവനക്കാര്‍ ഉറപ്പുവരുത്തണം. യാത്രക്കാരുടെ പേരും കോവിഡ് പോര്‍ട്ടല്‍ രജിസ്ട്രേഷന് നമ്പര്‍, ബസ് നമ്പര്‍ എന്നീ വിവരങ്ങള്‍ തയാറാക്കി കണ്ടക്ടര്‍ ഒപ്പുെവച്ച് അതിര്‍ത്തിയിലെ പരിശോധനാ സംഘത്തിന് കൈമാറണം.
ചരക്ക് വാഹനങ്ങളിലെ ജീവനക്കാരല്ലാത്ത യാത്രക്കാരുടെ രജിസ്ട്രേഷനും പരിശോധിക്കണം. എല്ലാ അതിര്‍ത്തി ചെക് പോസ്റ്റുകളിലും മുഴുവന്‍ സമയ പൊലീസ് പരിശോധന നടത്തണം.
കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളില്‍നിന്നു വയനാട്ടിലേക്ക് തൊഴില്‍, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ദിവസവും യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് 14 ദിവസത്തേക്ക് പാസ് അനുവദിക്കും.
തുടര്‍ന്ന് ആര്.ടി.പി.സി.ആര് പരിശോധന നടത്തി ഫലം നെഗറ്റിവാണെങ്കില്‍ പാസ് പുതുക്കി നല്‍കും. ദിവസവും യാത്ര ചെയ്യുന്നവര്‍ ഓരോ 14 ദിവസത്തിനുള്ളിലും ആര്.ടി.പി.സി.ആര് പരിശോധന നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

