Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSHOBHA YATRA നഗരവീഥികൾ...

SHOBHA YATRA നഗരവീഥികൾ കീഴടക്കി അമ്പാടികണ്ണൻമാർ

text_fields
bookmark_border
കൽപറ്റ: ശ്രീകൃഷ്ണഭഗവാന്‍റെ ജന്മാഷ്ടമി നാളിൽ നഗരവീഥികൾ കീഴടക്കി അമ്പാടിക്കണ്ണൻമാരും രാധമാരും. ചിരിതൂകി കളിയാടി നടന്നുനീങ്ങുന്ന ഉണ്ണികണ്ണൻമാരെയും രാധമാരെയും കാണാനായി നിരവധിപേരാണ് ഒഴുകിയെത്തിയത്. ജില്ലയിൽ മഴ മാറി നിന്നതും അനുഗ്രഹമായി. കോവിഡിനെതുടർന്ന് രണ്ടുവർഷത്തെ ഇടവേളക്കുശേഷമുള്ള ശ്രീകൃഷ്ണ ജയന്തി ആഘോഷം വിപുലമായാണ് ജില്ലയിൽ നടന്നത്. ജില്ലയില്‍ ആയിരത്തിലധികം കേന്ദ്രങ്ങളിലാണ് ശോഭായാത്രകള്‍ നടന്നത്.മാനന്തവാടി, കൽപറ്റ, സുൽത്താൻ ബത്തേരി നഗരങ്ങളിലും ജില്ലയിലെ മറ്റു ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലുമായി നടന്ന ഘോഷയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഉണ്ണികണ്ണന്മാരും രാധമാരും അണിനിരന്ന നിശ്ചല ദൃശ്യങ്ങളോടെയുള്ള വിപുലമായ ശോഭയാത്രകൾക്ക് പുറമെ സാംസ്‌കാരിക സംഗമങ്ങള്‍, ഗോപൂജ, ഉറിയടി, പ്രഭാതഭേരി, ഗോപികാനൃത്തം തുടങ്ങി വിവിധപരിപാടികള്‍ നടന്നു. കല്‍പറ്റ/സുൽത്താൻ ബത്തേരി: വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്ന ശോഭായാത്രകള്‍ പന്തിമൂലയില്‍ സംഗമിച്ച് വൈകിട്ടോടെ മഹാശോഭായാത്രയായി കല്‍പറ്റ അയ്യപ്പ ക്ഷേത്ര പരിസരത്ത് സമാപിച്ചു. സുൽത്താൻ ബത്തേരിയിൽ ഉപശോഭായാത്രകൾ മാരിയമ്മൻ കോവിലിൽ സംഗമിച്ച് മഹാശോഭായാത്രയായി നഗര പ്രദക്ഷിണം ചെയ്ത് മഹാഗണപതി ക്ഷേത്രത്തില്‍ സമാപിച്ചു. വാഴവറ്റ, മുട്ടില്‍, കമ്പളക്കാട്, പൊങ്ങിണി, വെണ്ണിയോട്, കാവുംമന്ദം, വൈത്തിരി, നെടുംമ്പാല, നിടും കരണ, വടുവന്‍ചാല്‍, അമ്പലയല്‍, മീനങ്ങാടി, ബത്തേരി, പുല്‍പള്ളി, പനമരം, അഞ്ചുകുന്ന്, കരിങ്ങാരി, പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട, ദ്വാരക, വെള്ളമുണ്ട 8/4, തലപ്പുഴ, കാട്ടിക്കുളം, പേര്യ, വാളാട്, വെണ്‍മണി, മക്കിയാട് എന്നീ പ്രധാന കേന്ദ്രങ്ങളിലും വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്ന ചെറുശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രകളായി സമാപിച്ചു. 12 സ്ഥലങ്ങളില്‍ നിന്നു വരുന്ന ചെറുശോഭായാത്രകള്‍ കോറോത്ത് സംഗമിച്ച് നിരവില്‍ പുഴയില്‍ സമാപിച്ചു. പുൽപള്ളിയിൽ ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ നഗരത്തിൽ വർണശബളമായ ഘോഷയാത്ര നടന്നു. പുൽപള്ളി ചേടാറ്റിൻ കാവിൽ നിന്നും ആരംഭിച്ച മഹാ ശോഭയാത്ര ടൗൺ ചുറ്റി ശ്രീകൃഷ്ണ ക്ഷേത്രത്തിലും ദർശനം നടത്തി സീതാദേവി ക്ഷേത്രത്തിൽ സമാപിച്ചു. മാനന്തവാടി: ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ ദ്വാരക, തോണിച്ചാൽ, കമ്മന, പെരുവക, കമ്മനശ്രീ കൃഷ്ണ ക്ഷേത്രം, കൊയിലേരി, വള്ളിയൂർക്കാവ്, പിലാക്കാവ്, കണിയാരം, തലപ്പുഴ, അമ്പുകുത്തി, എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രം, താഴെയങ്ങാടി, ഒഴക്കോടി, പാലാക്കുളി, തവിഞ്ഞാൽ, അമ്പലവയൽ, ഒണ്ടയങ്ങാടി എന്നിവിടങ്ങളിൽ നിന്നുള്ള ചെറുശോഭ യാത്രകൾ താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്രത്തിൽ സംഗമിച്ച് വൈകിട്ട് മഹാശോഭ യാത്രയായി നിശ്ചല ദൃശ്യങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നഗരം ചുറ്റി എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രസന്നിധിയിൽ സമാപിച്ചു. THUWDL20: കൽപറ്റയിൽ നടന്ന ശ്രീകൃഷ്ണജയന്തി ശോഭയാത്രയിൽ കുറുമ്പുകാട്ടി ഒറ്റക്ക് നടന്നുനീങ്ങുന്ന അമ്പാടിക്കണ്ണൻ ചിത്രം- കെ.പി. ഹരിദാസ് ഫോട്ടോവേൾഡ് (BYLINE MUST) THUWDL22: കൽപറ്റയിൽ നടന്ന മഹാശോഭായാത്രയിൽനിന്ന് THUWDL23 mdy: മാനന്തവാടിയിൽ നടന്ന മഹാശോഭായാത്രയിൽനിന്ന് THUWDL24 tlpza: തലപ്പുഴയിൽ നടന്ന ശോഭായാത്രയിൽ പങ്കെടുത്ത ഉണ്ണികണ്ണൻ THUWDL26: സുൽത്താൻ ബത്തേരി നഗരത്തിൽ നടന്ന മഹാശോഭായാത്രയിൽനിന്ന് THUWDL25: പുൽപള്ളിയിൽ നടന്ന ശോഭയാത്രയിൽ അണിനിരന്നവർ (NOTE പ്രധാന സ്ഥലങ്ങളിലെ ചിത്രങ്ങൾ മാത്രമാണ് അയച്ചിട്ടുള്ളത്. എല്ലാം ചെറുതായിട്ടെങ്കിലും നിർബന്ധമായും ഉൾകൊള്ളിക്കാൻ ശ്രദ്ധിക്കുമല്ലോ.)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story