ഷിഗല്ല: രോഗികൾ ഒമ്പതായി, 45 പേർ ചികിത്സയിൽ
text_fieldsഷിഗല്ലെ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി നെൻമേനി ഭാഗത്തെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നു
സുൽത്താൻ ബത്തേരി: ജില്ലയിൽ വ്യാഴാഴ്ച ഒരു കുട്ടിക്കുകൂടി ഷിഗല്ലെെ രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ ഒമ്പതായി. നിലവിൽ രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു. ഇതുവരെ 514 പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതുവരെ 174 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസരശുചിത്വ കാര്യങ്ങളിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
രോഗികളുടെ വിവരങ്ങൾ അറിയിക്കണം
കൽപറ്റ: ഷിഗല്ലെെ രോഗലക്ഷണങ്ങളുള്ള രോഗികൾ വന്നാൽ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും സ്വകാര്യ ക്ലിനിക്കുകളും ജില്ലാ സർവയലൻസ് യൂനിറ്റിൽ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഷിഗല്ലെ രോഗലക്ഷണങ്ങളായി വരുന്നവർക്ക്, മെഡിക്കൽ ഷോപ്പുകളിൽനിന്ന് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകരുതെന്നും രോഗലക്ഷണങ്ങളുള്ളവരുടെ വിവരങ്ങൾ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണെന്നും കർശന നിർദേശം നൽകിയി.
ഷിഗല്ലെ രോഗം റിപ്പോർട്ട് ചെയ്ത സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കുട്ടികൾ എല്ലാവരും വീട്ടിൽ സുരക്ഷിതരാണോ എന്നും അവർക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടോയെന്നും ആരോഗ്യ പ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്.
ജില്ലയിലെമ്പാടും പ്രതിരോധം
കൽപറ്റ: പകർച്ചവ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങളും ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ കെ.ടി. രേഖ അറിയിച്ചു. ഫീൽഡുതല രോഗനിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 2227 വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി. ജില്ലയിലെ 1330 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു.
938 ഒ.ആർ.എസ് പാക്കറ്റുകൾ വിതരണം ചെയ്തു.
നിലവിൽ രോഗബാധ റിപ്പോർട്ടുചെയ്ത പ്രദേശങ്ങൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ച് മൈക് അനൗൺസ്മെന്റ്, ബോധവത്കരണ ക്ലാസുകൾ, പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾ, ക്ലോറിനേഷൻ എന്നിവ നടത്തിവരികയാണ്. ഈ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

