Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാണാതായ ആദിവാസി...

കാണാതായ ആദിവാസി കുട്ടികൾക്കായി തിരച്ചിൽ ഊർജിതമാക്കി

text_fields
bookmark_border
കാണാതായ ആദിവാസി കുട്ടികൾക്കായി തിരച്ചിൽ ഊർജിതമാക്കി
cancel
camera_alt

ന​ന്ദി​നി, ശ്രീ​ന​ന്ദു

ഗൂ​ഡ​ല്ലൂ​ർ: നാ​ലു​ദി​വ​സം മു​മ്പ് കാ​ണാ​താ​യ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കു​ള്ള തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ കാ​ള​ൻ, ഷൈ​ല ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ശ്രീ​ന​ന്ദു (13) ന​ന്ദി​നി (8) എ​ന്നി​വ​രെ​യാ​ണ് ആ​ഗ​സ്റ്റ് 29 മു​ത​ൽ കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ 28ന് ​അ​യ​ൽ​പ​ക്ക​ത്തു​ള്ള​വ​രോ​ട് കു​ട്ടി​ക​ളെ നോ​ക്കാ​ൻ പ​റ​ഞ്ഞാ​ണ് കാ​ള​നും, ഷൈ​ല​യും തേ​നെ​ടു​ക്കാ​ൻ കാ​ട്ടി​ലേ​ക്കു​പോ​യ​ത്. ഇ​വ​ർ പോ​യ പി​റ്റേ​ന്നാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. അ​തേ​സ​മ​യം കാ​ള​നും ഷൈ​ല​യും തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. തേ​ൻ​ശേ​ഖ​രി​ക്കാ​ൻ കാ​ട്ടി​ലേ​ക്ക് പോ​വു​ന്ന പ​തി​വു​ള്ള കാ​ള​നും ഷൈ​ല​യും തി​രി​ച്ചു​വ​രാ​ൻ ദി​വ​സ​ങ്ങ​ളാ​കാ​റു​ണ്ടെ​ന്ന് കോ​ള​നി​വാ​സി​ക​ൾ പ​റ​ഞ്ഞു. പൊ​ലീ​സും വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഡ്രോ​ൺ കാ​മ​റ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingtribal children
News Summary - Search intensified for missing tribal children
Next Story