പിടിതരാതെ കടുവ; തിരച്ചിൽ ഇന്നും തുടരും
text_fieldsഗൂഡല്ലൂർ: തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാനുള്ള വനപാലകരുടെ ശ്രമം പരാജയപ്പെട്ടു. കടുവയെ ജീവനോടെ പിടികൂടി മൃഗശാലയിലേക്ക് എത്തിക്കാനുള്ള ശ്രമം നാലു ദിവസമായി നടത്തിവരികയാണ്. ചൊവ്വാഴ്ച രാവിലെ മുതൽ തേയിലക്കാടും പരിസരങ്ങളും അരിച്ചുപെറുക്കിയെങ്കിലും കടുവയെ കണ്ടെത്തിയില്ല. വൈകീട്ട് മൂന്നുമണിയോടെ കടുവയെ കണ്ടു. യന്ത്രവാൾ പ്രവർത്തിപ്പിച്ച് ശബ്ദം പുറപ്പെടുവിക്കുകയും പടക്കം പൊട്ടിച്ചും കടുവയെ പുറത്തെത്തിക്കുകയായിരുന്നു. ദൗത്യസംഘം ഏറെ പണിപ്പെട്ടാണ് കടുവയുടെ സമീപെത്തത്താൻ കാട് അരിച്ചുപെറുക്കിയത്. എന്നാൽ, മയക്കുവെടി വെക്കുന്നതിനു മുമ്പേ കടുവ ദേവൻ ഭാഗത്തേക്ക് രക്ഷപ്പെട്ടു.വയനാട് റാപ്പിഡ് റെസ്പോൺസ് ടീം തലവൻ ഡി.എഫ്.ഒ നരേന്ദ്ര ബാബുവിെൻറ നേതൃത്വത്തിൽ വയർലെസ് സന്ദേശങ്ങൾ നൽകിയാണ് സംഘം കടുവക്കരികിൽ എത്തിയത്.
ഡ്രോൺ കാമറയുടെ സഹായത്തോടെ ഇന്നും തിരച്ചിൽ തുടരും .പ്രായംമൂലം കടുവ അവശനിലയിലാണ്. അതാണ് മനുഷ്യനും മൃഗങ്ങൾക്കു നേെരയും തിരിയുന്നതെന്നാണ് വനപാലകർ പറയുന്നത്. മുതുമല കടുവ സങ്കേത ഡയറക്ടർ വെങ്കിടേഷ്, ഗൂഡല്ലൂർ ഡി.എഫ്. ഒ കൊങ്കു ഓംകാർ,ഊട്ടി ഡി. എഫ്. ഒ സച്ചിൻ ദുക്കാറെ,എസ്. ടി. എഫ്. എ. ഡി. എസ്. പി മോഹനൻ നവാസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കടുവ വീണ്ടും ഇതേ ഭാഗത്ത് തന്നെ എത്താൻ സാധ്യതയുണ്ടെന്നാണ് സംഘം പറയുന്നത്.
അതേ സമയം, ദേവൻ, ശ്രീ മധുര ഭാഗത്തുള്ള ജനങ്ങളും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നൽകി.ദേവൻ എസ്റ്റേറ്റിൽ ചന്ദ്രൻ എന്ന തൊഴിലാളിയെയാണ് കടുവ ആക്രമിച്ചു കൊന്നത്.തൊട്ടടുത്ത ദിവസങ്ങളിലായി ദേവൻ,മേഫീൽഡ് അവുണ്ടേൽ എന്നിവിടങ്ങളിലായി കറവപ്പശുക്കളെ കൊല്ലുകയും ചെയ്തിരുന്നു. തിങ്കളാഴ്ച അവുണ്ടേൽ മാനേജർ എസ്റ്റേറ്റ് ബംഗ്ലാവ് താഴെ ഭാഗത്തുള്ള ചോലയിൽ കടുവയെ കണ്ടിരുന്നു. മഹേഷ് എന്ന തൊഴിലാളിയുടെ രണ്ടാമതൊരു പശുവിനെ കടുവ കൊന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല.
തൊഴിലാളികൾ ജോലിക്ക് പോകില്ല
ഗൂഡല്ലൂർ: കടുവയെ പിടികൂടുന്നതുവരെ തൊഴിലാളികൾ ജോലിക്ക് പോകേണ്ട എന്ന് മാനേജ്മെൻറ് വ്യക്തമാക്കി. ഐ.എൻ.ടി.യു.സി, പി.എൽ.ഒ യൂനിയൻ നേതാക്കളായ എസ്. ബാലൻ, സൈദ് മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണമെന്നാണ് യൂനിയൻ ആവശ്യം. ഇതുസംബന്ധിച്ച് ജില്ല ഭരണകൂടം മാനേജ്മെൻറിന് ഉത്തരവ് നൽകണമെന്നും യൂനിയൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

