മരങ്ങളെ കാക്കണം; ജപ്പാൻ മാതൃകയിൽ പുസ്തകങ്ങൾ പൊതിഞ്ഞ് പടിഞ്ഞാറത്തറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ
text_fieldsപഴയ കലണ്ടറുകൾകൊണ്ട് പൊതിഞ്ഞ പുസ്തകങ്ങളുമായി പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറിയിലെ നവാഗത
വിദ്യാർഥികൾ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ലോകപരിസ്ഥിതി ദിനാചരണം വ്യത്യസ്തമായി. ജപ്പാന്റെ പരമ്പരാഗത പൊതിയൽ കലയായ ‘സുത്സുമി’യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, സ്കൂൾ സോഷ്യൽ സർവിസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ നവാഗതരായ 185 വിദ്യാർഥികൾ പഴയ കലണ്ടറുകൾ ഉപയോഗിച്ച് 1600 പാഠപുസ്തകങ്ങൾ പൊതിഞ്ഞ് മാതൃകയായി. കടലാസിന്റെ ഉപഭോഗം കുറക്കുക എന്ന സന്ദേശവുമായാണ് പരിപാടി നടത്തിയത്. പഴയ കലണ്ടറുകൾ കത്തിക്കാതെ പുസ്തകങ്ങൾ പൊതിയാൻ ഉപയോഗിച്ചതോടെ ഏകദേശം 12,000 രൂപയുടെ ബ്രൗൺ പേപ്പറാണ് ലാഭിക്കാൻ സാധിച്ചത്.
പാഴ്‌വസ്തു പരിപാലനത്തിലൂടെ ‘നിധിയായ ഭൂമിയെ പച്ചയാൽ പൊതിയുക’ എന്ന സന്ദേശവും വിദ്യാർഥികൾ മുന്നോട്ടുവെച്ചു. ഹെഡ്മാസ്റ്റർ കെ. സീമ അധ്യക്ഷത വഹിച്ചു. സീനിയർ അസി. അബ്ദുൽ ഗഫൂർ, ദീപു ആന്റണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

