ക്ഷേത്രപരിസരത്തെ ചന്ദനമോഷണം; രണ്ടുപേർ പിടിയിൽ
text_fieldsചന്ദനമരം മുറിച്ച കേസിൽ പിടിയിലായ ബാലനും മോഹനനും
മീനങ്ങാടി: വരദൂർ മാരിയമ്മൻ ക്ഷേത്രപരിസരത്തെ ചന്ദന മരം മുറിച്ചുകടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലൻ (47), മോഹനൻ (40) എന്നിവരെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 20ന് പുലർച്ചെയാണ് വരദൂർ ക്ഷേത്രത്തിെൻറ ഉടമസ്ഥതയിലുള്ള ചന്ദന മരം മോഷണം പോയത്. സമീപത്തെ മുസ്ലിം പള്ളിയുടെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബുധനാഴ്ച ഇരുവരെയും സംഭവസ്ഥലത്തും കോളനിയിലും എത്തിച്ച് തെളിവെടുത്തു. പിന്നാലെ കോടതിയിൽ ഹാജരാക്കി.
കൽപറ്റ സിവിൽ സ്റ്റേഷൻ വളപ്പിൽനിന്ന് ചന്ദന മരം മുറിച്ചുകടത്തിയതിന് പിന്നിലും ഇവരാണെന്ന് സംശയിക്കുന്നു. വരുംദിവസങ്ങളിൽ കൽപറ്റ പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

