Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:28 AM IST Updated On
date_range 8 Jan 2021 5:28 AM IST\S്്് അഭയാർഥികളുടെ ഉപജീവനത്തിനായി ഒരുക്കിയ ടീ പ്ലാേൻറഷൻ ഇല്ലാതാക്കുന്നു -എ. രാജ
text_fieldsbookmark_border
ഗൂഡല്ലൂർ: ശ്രീലങ്കൻ അഭയാർഥികളുടെ ഉപജീവനത്തിനായി നീലഗിരി, കോയമ്പത്തൂർ, വാൾപാറ എന്നിവിടങ്ങളിൽ ഒരുക്കിയ തേയിലത്തോട്ടങ്ങൾ (ടാൻടീ) ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി ഡി.എം.കെ സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും നീലഗിരി എം.പിയുമായ എ. രാജ ആരോപിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അച്ഛനും മകനും മറ്റൊരു വയോധികനും വേണ്ടി മഴവൻ ചേരമ്പാടിയിൽ സ്ഥാപിച്ച ഛായാചിത്രം പ്രകാശന, സഹായധനം കൈമാറ്റത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടാനകളെ പ്രതിരോധിക്കാനുള്ള പദ്ധതികളിലെ കിടങ്ങുകീറലടക്കം വൻ അഴിമതിയുണ്ട്. ട്രഞ്ചുകൾ കീറിയത് കാര്യക്ഷമമല്ലാത്തതിനാലാണ് കാട്ടാനകൾ നാട്ടിലേക്കിറങ്ങി ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണി ഉയർത്തുന്നത്. ഡി.എം.കെ ഭരണകാലത്ത് പത്തിൽ ആറുപേർക്ക് സർക്കാർ ജോലി ലഭിച്ചിരുന്നു. പത്തുവർഷ എ.ഐ.എ.ഡി.എം.കെ ഭരണത്തിൽ ഒരാൾക്കുപോലും സർക്കാർ ജോലി നൽകിയിട്ടിെല്ലന്ന് എം.പി പറഞ്ഞു. ഡി.എം.കെ നീലഗിരി ജില്ല സെക്രട്ടറി ബി.എം. മുബാറക്, മുൻ മന്ത്രി കെ. രാമചന്ദ്രൻ, ദ്രാവിഡമണി എം.എൽ.എ, എം. പാണ്ഡ്യരാജ്, രവികുമാർ, പൊൻദോസ്, ലിയാക്കത്തലി, കെ. രാജേന്ദ്രൻ, ശിവാനന്ദരാജ, മാങ്കോട് രാജ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR RAJA: ചേരമ്പാടിയിൽ കാട്ടുകൊമ്പൻ കൊലപ്പെടുത്തിയ ഡി.എം.കെ പ്രവർത്തകരുടെ ഛായാചിത്രത്തിൻെറ പ്രകാശനം നീലഗിരി എം.പി എ. രാജ നിർവഹിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story