വെങ്ങപ്പള്ളി-ചൂരിയറ്റ റോഡ് പണി അനന്തമായി നീളുന്നു
text_fields1. നിർമാണം പാതിവഴിയിൽ നിലച്ച വെങ്ങപ്പള്ളി-ചൂരിറ്റാറ്റ-തെക്കുംതറ റോഡ് 2.റോഡിന്റെ
ശോച്യാവസ്ഥക്കെതിരെ പരസ്പരം പഴിചാരി വെങ്ങപ്പള്ളി ടൗണിൽ വിവിധ രാഷ്ട്രീയ കക്ഷികൾ
സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ
ശോച്യാവസ്ഥക്കെതിരെ പരസ്പരം പഴിചാരി വെങ്ങപ്പള്ളി ടൗണിൽ വിവിധ രാഷ്ട്രീയ കക്ഷികൾ
സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ
ശോച്യാവസ്ഥക്കെതിരെ പരസ്പരം പഴിചാരി വെങ്ങപ്പള്ളി ടൗണിൽ വിവിധ രാഷ്ട്രീയ കക്ഷികൾ
സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ
വെങ്ങപ്പള്ളി: ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായ വെങ്ങപ്പള്ളി-ചൂരിയാറ്റ- തെക്കുംതറ റോഡിന്റെ നിർമാണം അനന്തമായി നീളുന്നു. നവീകരണത്തിനായി റോഡ് പൊളിക്കുകയായിരുന്നു. കോടികൾ ഫണ്ട് ഉണ്ടായിട്ടും റോഡ് നിർമ്മാണം പാതിവഴിയിൽ നിർത്തിയ അവസ്ഥയിലാണ്. സഞ്ചാരവഴി അടഞ്ഞതോടെ ജനരോഷം കടുത്തിട്ടുണ്ട്.
വെങ്ങപ്പള്ളി ടൗണിൽനിന്നും അഞ്ചു കിലോമീറ്റർ വരെ കോട്ടത്തറയെയും കൽപറ്റ മുനിസിപ്പാലിറ്റിയെയും ബന്ധിക്കുന്നതാണ് ഈ പ്രധാന പാത.2018ലാണ് റോഡ് പി.എം.ജി.എസ്.വൈ (പ്രധാനമന്ത്രി ഗ്രാം സഡക് യോജന) പദ്ധതിയിലുൾപ്പെടുത്തിയത്. 2022ലാണ് റോഡ് നിർമാണം തുടങ്ങിയത്. 2023 ഡിസംബറിൽ പണി പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ നിർമാണം തുടങ്ങി മാസങ്ങൾ കഴിഞ്ഞതോടെ കരാറുകാരൻ നിർമാണം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
നിലവിൽ ഈ പ്രദേശത്ത് നിരവധി ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. റോഡിന്റെ സുരക്ഷക്ക് ക്വാറികൾ ഭീഷണിയാകുന്നതാണ് നിർമാണം മുടങ്ങുന്നതിന് കാരണമാകുന്നത്. നവീകരണത്തിനായി റോഡ് പൊളിക്കുകയും പ്രവൃത്തി പാതിവഴിയിൽ നിലക്കുകയും ചെയ്തതോടെ വെങ്ങപ്പള്ളി മുതൽ തെക്കുംതറ വരെ നിലവിൽ നല്ല റോഡില്ലാത്ത അവസ്ഥയാണ്. റോഡിന്റെ ശോച്യാവസ്ഥയിൽ രാഷ്ട്രീയപാർട്ടികൾ പരസ്പരം കുറ്റപ്പെടുത്തുകയാണ്.
ഇത്തരത്തിൽ ഭരണ പ്രതിപക്ഷ കക്ഷികളുടെ ഫ്ലക്സ് ബോർഡുകൾ ടൗണിൽ സ്ഥാപിച്ചിട്ടുണ്ട്. പി.എം.ജി.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി നാലുകോടി രൂപ ചെലവിലാണ് വെങ്ങപ്പള്ളി-ചൂരിയാറ്റ- തെക്കുംതറ റോഡ് നവീകരണം തുടങ്ങിയത്. നിലവിലുള്ള റോഡ് കുത്തിപ്പൊളിച്ച് കല്ലുപാകിയതും കൽവെർട്ട് നിർമിച്ചതും മാത്രമാണ് ആകെ നടന്നത്. തുടർന്നുള്ള പ്രവൃത്തി നിലച്ചു. നവീകരണത്തിന് മുന്നോടിയായി നിരത്തിയ കല്ലുകൾ വരെയിപ്പോൾ ഇളകിത്തുടങ്ങി. മികച്ച റോഡു പ്രതീക്ഷിച്ച നാട്ടുകാർക്ക് കിട്ടിയത് യാത്രാദുരിതമാണ്. റോഡുപണി പൂർത്തിയാവുമെന്ന പ്രതീക്ഷയോടെ ഏറെ കാലങ്ങളായി നാട്ടുകാർ കാത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

