Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡ് നന്നാക്കാൻ നടപടിയില്ല; ജനകീയ പ്രക്ഷോഭത്തിന് നാട്ടുകാർ

text_fields
bookmark_border
പി.ഡബ്ല്യു.ഡി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം
റോഡ് നന്നാക്കാൻ നടപടിയില്ല; ജനകീയ പ്രക്ഷോഭത്തിന് നാട്ടുകാർ
cancel
camera_alt

ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ന​ട​വ​യ​ൽ-​ചി​റ്റാ​ലൂ​ർ​ക്കു​ന്ന് റോ​ഡ്

പനമരം: നടവയൽ-ചിറ്റാലൂർക്കുന്ന് കൂടത്തേമ്മേൽ ജില്ല പഞ്ചായത്ത് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. രണ്ടേകാൽ കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് തകർന്നുകിടക്കുന്നതിനാൽ കാൽനടയാത്രക്കാരും വാഹന യാത്രക്കാരും വലിയ ദുരിതമാണ് നേരിടുന്നത്.

കൂടോത്തുമ്മൽ നെല്ലിയമ്പം എം.എൽ.എ റോഡിലേതിലും ദൂരക്കുറവാണ് കൂടോത്തുമ്മൽ നടവയൽ റോഡ്. റോഡിലെ കുഴികളും തകർന്ന പ്രതലവും ഗതാഗതത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതുവഴിയുള്ള യാത്ര അപകടഭീഷണി നിറഞ്ഞതാണ്. ഇരുചക്ര വാഹനങ്ങൾ റോഡിൽ അപകടത്തിൽപ്പെടുന്നതും പതിവാണ്. ദീർഘകാലമായി തുടരുന്ന റോഡിന്റെ ശോച്യാവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കൽപറ്റയിൽ നിന്ന് നടവയൽ, പുൽപള്ളി പ്രദേശങ്ങളിലേക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാവുന്ന റോഡാണിത്. ബീനാച്ചി- പനമരം റോഡ്പണിക്കായി വാഹനങ്ങൾ ഇത് വഴി തിരിച്ചു വിട്ടതോടെയാണു റോഡ് ഇത്രമാത്രം തകർന്നത്.

പൂതാടി, കണിയാമ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വഴി കൂടിയാണിത്. ജില്ല പഞ്ചായത്ത് 25 ലക്ഷം ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ലാസ്റ്റ് അലോട്ടുമെന്റിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കാതിരുന്നത് മൂലം നഷ്ടമായി. അധികൃതരുടെ അനാസ്ഥക്കെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ചിറ്റാലൂർകുന്ന് പ്രദേശവാസികൾ. ജില്ല പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് സമഗ്രമായി നവീകരിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ എന്ന നിലപാടിലാണ് നാട്ടുകാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - road construction
Next Story