Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡ് ഉപരോധം; യാത്രക്കാർ വലഞ്ഞു

text_fields
bookmark_border
റോഡ് ഉപരോധം; യാത്രക്കാർ വലഞ്ഞു
cancel

ഗൂഡല്ലൂർ:മൈസൂർ-നാഗപട്ടണം ദേശീയപാതയിൽ ഗൂഡല്ലൂരിന് സമീപം തുറപ്പള്ളിയിൽ ദേശീയപാത ഉപരോധിച്ചതുമൂലം യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി . കർണാടക മൈസൂർ ബാംഗ്ലൂർ ഭാഗത്തുനിന്ന് നിന്ന് ചെന്നൈ മറ്റ് ഭാഗത്തേക്കുള്ള ട്രെയിൻ, വിമാനയാത്രക്കാരും അതുപോലെ കേരളത്തിലേക്ക് എക്സ്പ്രസ് സർവീസ് നടത്തുന്ന വെജിറ്റബിൾ ലോറികളും അടക്കമുള്ള ചരക്കുവാഹനങ്ങൾ മണികൂറുകളോളമാണ് നിർത്തേണ്ടി വന്നത്​.

ബുധനാഴ്ച 12 മണി മുതൽ ഒരു മണിക്കൂർ സമയം ഉപരോധം നടത്തിയപ്പോൾ ചർച്ചക്ക് അധികൃതർ എത്തിയില്ല, പൊലീസ് അഭ്യർഥനമാനിച്ച് ഒരു മണിക്കൂറിന്​ ശേഷം റോഡ് ഉപരോധം പിൻവലിച് മാറിനിന്നു . അതിനുശേഷവും അധികൃതരെത്തിയില്ല. തുടർന്ന് ഉച്ചയ്ക്ക് രണ്ടര മുതൽ വീണ്ടും ഉപരോധം തുടർന്നതോടെയാണ് വാഹനങ്ങൾ കടന്നുപോകാൻ ആവാതെ വന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Road blockade; The passengers were worried
Next Story