Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഴകളും തോടുകളും കരകവിഞ്ഞു

text_fields
bookmark_border
പുഴകളും തോടുകളും കരകവിഞ്ഞു
cancel
camera_alt

പെരിക്കല്ലൂരിൽ കബനിപുഴ കരകവിഞ്ഞപ്പോൾ

പുൽപള്ളി: മേഖലയിലെ പുഴകളും തോടുകളും കരകവിഞ്ഞു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പെരിക്കല്ലൂരിൽ കബനിനദി കരകവിഞ്ഞു. തേന്മാവിൻ കടവ് മുതൽ പെരിക്കല്ലൂർ വരെ പുഴയോരത്ത് താമസിക്കുന്ന 85ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു.

പുറംപോക്ക് ഭൂമിയിൽ താമസിക്കുന്ന അഞ്ച് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവരെ പെരിക്കല്ലൂർ ഗവ. ഹൈസ്​കൂളിലേക്ക് മാറ്റി. ഇവരടക്കം 30ഓളം കുടുംബങ്ങളെയാണ് മാറ്റിയത്. പുൽപള്ളി പഞ്ചായത്തിലെ 50ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

പാളക്കൊല്ലി പണിയ കോളനിയിലെ 28 കുടുംബങ്ങളെയും പാക്കം പുഴമൂല കോളനിയിലെ 14 കുടുംബങ്ങളെയും ദാസനക്കരയിലെ രണ്ട് കുടുംബങ്ങളെയും ചേകാടി കട്ടക്കണ്ടി കോളനിയിലെ ആറു കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.മിക്ക പാടശേഖരങ്ങളും വെള്ളത്തിനടിയിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story