Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചുള്ളിയോട്​...

ചുള്ളിയോട്​ ഉറവിടമറിയാത്ത രോഗികൾ; തമിഴ്നാട് അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ചു

text_fields
bookmark_border
ചുള്ളിയോട്​ ഉറവിടമറിയാത്ത രോഗികൾ; തമിഴ്നാട് അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ചു
cancel

സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചുള്ളിയോട് ഉറവിടമറിയാത്ത രോഗികളെ കണ്ടെത്തിയതോടെ തമിഴ്നാട് അതിർത്തി പ്രദേശത്ത് നിയന്ത്രണം കടുപ്പിച്ചു.

ഒരു വീട്ടിലെ ആറുപേർക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. കൂടാതെ ഒരു പൊതുപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. തമിഴ്നാടുമായി അടുത്തുകിടക്കുന്ന പ്രദേശമെന്ന നിലയിൽ രോഗത്തി​െൻറ ഉറവിടം അതിർത്തിക്കപ്പുറമാണോ എന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്.

ചുള്ളിയോട്, താളൂർ ഭാഗങ്ങളിൽ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന റോഡുകളിലൊക്കെ ഇപ്പോൾ കടുത്ത നിയന്ത്രണമാണ്. തമിഴ്നാട്ടിലെ താളൂർ, കക്കുണ്ടി ചെക് പോസ്​റ്റുകൾ ചുള്ളിയോടിനടുത്താണ്. ഒരു നിയന്ത്രണവുമില്ലാതെയാണ് അവിടെനിന്ന്​ കേരളത്തിലേക്ക് വാഹനങ്ങൾ എത്തുന്നത്.

ഇടവഴികളിലൂടെ കാൽനടയായി അതിർത്തി കടക്കുന്നവരും ഏറെയുണ്ട്. ഇങ്ങനെ എത്തുന്നവരെ തടയാൻ നെന്മേനി പഞ്ചായത്ത് അധികൃതർ വാർഡ് സമിതികൾ ഉണ്ടാക്കിയെങ്കിലും പ്രയോജനമില്ലാത്ത അവസ്​ഥയാണ്.

തമിഴ്നാട്ടിൽനിന്നു ഇവിടേക്ക് ആളുകൾ ഏറെ എത്തുന്നുണ്ട്. അങ്ങോട്ട് പോകുന്നവരെ തടയാൻ അവിടത്തെ പൊലീസ്​, ആരോഗ്യ വകുപ്പ് വലിയ ജാഗ്രത കാണിക്കുന്നുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsTamil Nadu borderCovid 19
Next Story