Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്റ്റേജും സ്റ്റോപ്പും...

സ്റ്റേജും സ്റ്റോപ്പും കുറച്ചു; യാത്രക്കാരെ കൈയൊഴിഞ്ഞ് പ്രീമിയം സൂപ്പർ ഫാസ്റ്റുകൾ

text_fields
bookmark_border
സ്റ്റേജും സ്റ്റോപ്പും കുറച്ചു; യാത്രക്കാരെ കൈയൊഴിഞ്ഞ് പ്രീമിയം സൂപ്പർ ഫാസ്റ്റുകൾ
cancel

ഗൂഡല്ലൂർ: കെ.എസ്.ആർ.ടി.സി പഴയ സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പകരം പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ എത്തിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിലാകുന്നു. പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് സ്റ്റേജും സ്റ്റോപ്പും കുറച്ചുകൊണ്ടുള്ള സർക്കുലർ വന്നതോടെ പഴയ സൂപ്പർ ഫാസ്റ്റ് ബസുകൾക്കുണ്ടായിരുന്ന പല സ്റ്റോപ്പുകളും കുറച്ചതിനാൽ മിക്ക സ്റ്റോപ്പുകളിലും പ്രീമിയം ബസുകൾ യാത്രക്കാർ കൈ കാണിച്ചാലും നിർത്താതെ പോകുന്ന അവസ്ഥയാണുള്ളത്. പ്രീമിയം ബസുകളിൽ പഴയ ജീവനക്കാരെ ഒഴിവാക്കി സിഫ്റ്റ് ജീവനക്കാരായതിനാൽ രാത്രി സമയങ്ങളിൽ പല സ്റ്റോപ്പുകളിൽനിന്നും സ്ഥിരം യാത്രക്കാരെപോലും കയറ്റിയിറക്കി പോകാത്തതിനാൽ യാത്രക്കാർ വളരെ പ്രയാസപ്പെടുന്നു.

അന്തർസംസ്ഥാന സർവിസ് നടത്തുന്ന കണ്ണൂർ-ഊട്ടി, മാനന്തവാടി-കോയമ്പത്തൂർ, ബത്തേരി- കോയമ്പത്തൂർ റൂട്ടുകളിൽ ഓരോ സർവിസുകൾ മാത്രം ഉള്ള ബസുകൾക്ക് പഴയ സൂപ്പർ ഫാസ്റ്റ് ബസുകൾക്കുണ്ടായിരുന്ന ജീവനക്കാരെയും സ്റ്റോപ്പും സ്റ്റേജും നിലനിർത്തിക്കൊണ്ടുള്ള സർക്കുലർ നൽകണമെന്നാവശ്യപ്പെട്ട് ടി.ടി. ഷംസുദ്ദീൻ ദേവർഷോല കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്കും കണ്ണൂർ വയനാട് ജില്ല ട്രാൻസ്‌പോർട്ട് ഓഫിസർമാർക്കും പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCSuperfast busKB Ganesh Kumar
News Summary - Reduced stages and stops; Premium superfast trains lose passengers
Next Story