Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമെഡിക്കൽ കോളജിന്...

മെഡിക്കൽ കോളജിന് മാനന്തവാടിയിൽ സ്ഥലം നൽകാൻ തയാർ -നഗരസഭ

text_fields
bookmark_border
മെഡിക്കൽ കോളജിന് മാനന്തവാടിയിൽ സ്ഥലം നൽകാൻ തയാർ -നഗരസഭ
cancel

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​ണെ​ന്ന് ഭ​ര​ണ​സ​മി​തി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ പാ​രി​സ​ൺ​സ് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ക​ല്ലി​യോ​ട്ട് കു​ന്നി​ൽ 25 ഏ​ക്ക​ർ സ്ഥ​ലം വി​ട്ടു​ത​രാ​ൻ എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്റ് ത​യാ​റാ​ണ്. സ്ഥ​ല​ത്തി​ന്റെ ആ​വ​ശ്യ​ക​ത​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. മേ​പ്പാ​ടി​യി​ൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അ​നു​യോ​ജ്യ​മാ​യ പ്ര​ദേ​ശം. ആ​സ്പി​രേ​ഷ​ൻ ജി​ല്ല​യെ​ന്ന പ​രി​ഗ​ണ​ന​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്കാ​ൻ 20 ഏ​ക്ക​ർ സ്ഥ​ലം മ​തി​യെ​ന്നാ​ണ് നി​ബ​ന്ധ​ന. നി​ല​വി​ൽ 10 ഏ​ക്ക​റി​ന​ടു​ത്ത് സ്ഥ​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യു​ണ്ട്.

10 ഏ​ക്ക​ർ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ലം​കൂ​ടി ക​ണ്ടെ​ത്താ​ൻ ക​ഴി​യും. ന​ഗ​ര​സ​ഭ ഓ​ഫി​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ നി​ല​വി​ലെ കെ​ട്ടി​ടം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹോ​സ്റ്റ​ലി​നാ​യി ന​ൽ​കാ​ൻ ത​യാ​റാ​ണ്. അ​മ്പു​കു​ത്തി​യി​ലെ സ്ഥ​ലം വി​ട്ടു​കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ചെ​യ​ർ​പേ​ഴ്സ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​വി.​എ​സ്. മൂ​സ, ഷീ​ജ ഫ്രാ​ൻ​സി​സ്, ഷി​ബു കെ. ​ജോ​ർ​ജ്, കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​യു. ജോ​യ്, പി.​കെ. ഹം​സ, സി. ​കു​ഞ്ഞ​ബ്ദു​ള്ള, ലി​സി ജോ​സ്, വി.​പി. സ​ബി​ത, കൗ​സ​ല്യ അ​ച്ച​പ്പ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsWayanad Medical CollegeMananthavady Municipal CorporationWayanad
News Summary - Ready to provide land for medical college in Mananthavady - Municipal Corporation
Next Story