കോളനിമുറ്റത്ത് അപകടക്കെണിയായി 'മഴവെള്ള സംഭരണികൾ'
text_fieldsവെള്ളമുണ്ട മുണ്ടക്കൽ കോളനി മുറ്റത്ത് ഉപയോഗശൂന്യമായ ടാങ്കുകളിലൊന്ന് വിറകുെവച്ച് മൂടിയ നിലയിൽ
വെള്ളമുണ്ട: കാലപ്പഴക്കത്തിൽ തകർന്ന മഴവെള്ള സംഭരണി ടാങ്കുകൾ ആദിവാസി കോളനികളിൽ അപകടക്കെണിയായി. ഗിരിധാര പദ്ധതിയിൽ പലയിടത്തായി നിർമിച്ച ടാങ്കുകളാണിത്.
അശാസ്ത്രീയമായി നിർമിച്ചതുകാരണം ചോർന്നൊലിക്കുന്ന ടാങ്കുകൾ തുടക്കം മുതൽ ഉപയോഗമില്ലാതെ കിടന്നു. വീടിെൻറ മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം ശേഖരിച്ച് ശുചീകരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ പേരിൽ നൂറുകണക്കിന് ടാങ്കുകളാണ് സ്ഥാപിച്ചത്. എന്നാൽ, വെള്ളമില്ലാത്ത ടാങ്കുകൾ പിന്നീട് കാലപ്പഴക്കത്തിൽ ഇടിഞ്ഞു പൊളിഞ്ഞ് വലിയ കുഴികളായി കോളനിമുറ്റങ്ങളിൽ കാണാം. കുട്ടികൾ കളിക്കുമ്പോൾ അപകടത്തിൽപെടുന്നത് പതിവാണ്.
സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ചതിനാൽ ഉപയോഗമില്ലെങ്കിലും നശിപ്പിക്കാനും അനുമതിയില്ല.ടാങ്കിെൻറ മുകൾഭാഗം വിറകും ഷീറ്റുംെവച്ച് മൂടി അപകടം ഒഴിവാക്കാൻ ശ്രമിക്കുകയാണ് ആദിവാസി കുടുംബങ്ങൾ.