വിനയവും പരസ്പര ബഹുമാനവും എവിടെയും വിജയിക്കും- രാഹുൽ ഗാന്ധി
text_fieldsഗൂഡല്ലൂർ: വിനയവും പരസ്പര ബഹുമാനവും ആദരവുമാണ് വിജയത്തിന്‍റെ മാർഗമെന്ന് വിദ്യാർഥികളെ അഭിസംബോധനം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എം.പി. പറഞ്ഞു. ഗൂഡല്ലൂർ സെന്‍റ് തോമസ് ഇംഗ്ലീഷ് ഹൈസ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
നിലവിലെ ലോകത്ത് സോഷ്യൽ മീഡിയയിൽ വിവരങ്ങൾ എളുപ്പത്തിലും സ്വതന്ത്രമായും ലഭ്യമാണെന്ന് പറഞ്ഞു. എല്ലാവരുടെയും മതത്തെയും ഭാഷയെയും ആചാരങ്ങളെയും ബഹുമാനിക്കണം. അത്തരമൊരു ഇന്ത്യയെ സൃഷ്ടിക്കുക എന്നതാണ് എന്റെ ലക്ഷ്യം. സ്കൂൾ ഒരു പ്രധാന പങ്കാളിയാണ്. എല്ലാ മേഖലകളിലും നാം വികസിക്കണം, അതിൽ നിങ്ങളുടെ പങ്ക് വളരെ വലുതാണ്.
സാമൂഹിക മാധ്യമങ്ങളുടെ വെല്ലുവിളികളെ നേരിടാനുതകുന്ന വിധത്തിൽ വിദ്യാഭ്യാസ മുന്നേറ്റം വിദ്യാർഥികൾ നേടണം. മൊബൈൽ ഫോൺ, കാമറ എന്നിവ നിർമിച്ചത് മെയ്ഡ് ഇൻ ചൈന എന്നത് മെയ്ഡ് ഇൻ ഇന്ത്യ എന്ന നിലയിലേക്ക് മുന്നേറാൻ നമുക്ക് കഴിയണം. ഭരണഘടനയെ സംരക്ഷിക്കാൻ പോരാടണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

